Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലടി, വാഴക്കുളം, ആലുവാ ഇവയാണു് പെരിയാറ്റിന്റെ തീരത്തുള്ള പട്ടണങ്ങൾ.

൨. മൂവാറ്റുപുഴയാറു്:- തൊടുപുഴത്താലൂക്കിലുള്ള കിഴക്കൻമലകളിൽ നിന്നു മൂന്നുനദികൾ പുറപ്പെട്ടു വടക്കുപടിഞ്ഞാറായി ഒഴുകി മൂവാറ്റുപുഴവച്ചു് ഒരുമിച്ചുകൂടുന്നു. ഇവയിൽ താലൂക്കിന്റെ തെക്കുകിഴക്കുള്ള അറക്കുളം മലയിൽനിന്നു പുറപ്പെട്ടു വടക്കുപടിഞ്ഞാറായി ഒഴുകുന്ന തൊടുപുഴയാറ്റിനാണു് പ്രാധാന്യം കൂടുതൽ ഉള്ളതു്. തൊടുപുഴ കൃഷ്ണസ്വാമിക്ഷേത്രം ഇതിന്റെ തീരത്താണു്. അവിടുന്നു തെക്കുപടിഞ്ഞാറായി ഒഴുകി വൈക്കത്തിനു കുറേ കിഴക്കു വെട്ടിക്കാട്ടുമുക്കിൽ‌വച്ചു രണ്ടായി പിരിഞ്ഞു വേമ്പനാട്ടുകായലിൽ വീഴുന്നു. ഇതാണു മുവാറ്റുപുഴയാറു്. ഇതിനു കുറുക്കെ മെയിൻറോഡു കടക്കുന്നതിനു മുവാറ്റുപുഴയും, വൈക്കത്തു നിന്നു വടക്കോട്ടുള്ള റോഡു കടക്കുന്നതിനു് ഇത്തിപ്പുഴയും പാലങ്ങൾ ഉണ്ടു്. നീളം ൬൨-മൈൽ. മൂവാറ്റുപുഴ, പിറവം, വെട്ടിക്കാട്ടുമുക്കു, വടയാറു് ഇവ ഇതിന്റെ തീരസ്ഥലങ്ങളാണു്.

൩. മീനച്ചിൽആറു്:- ഇതു് അനേകം ചെറിയനദികൾ മീനച്ചൽ താലൂക്കിന്റെ കിഴക്കുള്ള മലകളിൽനിന്നു് ഉത്ഭവിച്ചു് ഈരാറ്റുപേട്ടയ്ക്കു സമീപംവച്ചു് ഒടുവിൽ ഒന്നായിച്ചേർന്നു മീനച്ചൽ, കോട്ടയം ഈ താലൂക്കുകളിൽകൂടി മിക്കവാറും പടിഞ്ഞാറായി ഒഴുകി തിരുവാർപ്പിനു സമീപത്തുവച്ചു വേമ്പനാട്ടു കായലിൽ വീഴുന്നു. ഇതിനു കുറുക്കേ കോട്ടയത്തു നാഗമ്പടത്തു പാലം കെട്ടീട്ടുണ്ട്. നീളം ൩൫-മൈൽ. തീരപ്രദേശങ്ങൾ:- പൂഞ്ഞാറു്, പാലാ, കിടങ്ങൂർ, കോട്ടയം, തിരുവാർപ്പു്. ഈ ആറുവഴി മലഞ്ചരക്കുകൾ കൊണ്ടുവരാറുണ്ടു്. കോട്ടയത്തിനു കിഴക്കു പാറമ്പുഴയ്ക്ക് സമീപത്തുനിന്നു നീലിമംഗലത്താറു് എന്നു് ഇതിലെ ഒരു ശാഖ പിരിഞ്ഞു വടക്കുമാറി പടിഞ്ഞാറോട്ടൊഴുകി പെണ്ണാറെന്ന പേരോടുകൂടി വേമ്പനാട്ടുകായലിൽ വീഴുന്നു. പാറമ്പുഴെ ഒരു സഞ്ചായം ഡിപ്പോ ഉണ്ടു്.

൪. പമ്പാനദി:-ഇതു് അനേകം തോടുകൾ ഒരുമിച്ചു ചേർന്നുണ്ടാകുന്നു. ഇവയിൽ ഏറ്റവും വിസ്താരം കൂടിയ വലിയ ആറു് അഴുതയും പമ്പയും കൂടിച്ചേർന്നു വരുന്നതാണു്. പമ്പയുടെ ഉത്ഭവം ശബരിമലയുടെ തെക്കുകിഴക്കു് നിന്നാകുന്നു. പെരിയാറ്റിന്റെ ഉല്പത്തിസ്ഥാനവും ഇവിടുന്നു വളരെ അകലെയല്ല. പമ്പയുടെ ആദ്യത്തെ ഗതി വടക്കുപടിഞ്ഞാറായി ഒരു ഭയങ്കരമായ മലയിടുക്കിൽ കൂടിയാകുന്നു. ഇവിടെ അസംഖ്യം അരുവികളുമുണ്ടു്. ഇവയിൽ വലുതു് പെരുന്തേനരുവിയാണു്. ഇതിലെ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/19&oldid=160074" എന്ന താളിൽനിന്ന് ശേഖരിച്ചത്