Jump to content

താൾ:General-science-pusthakam-1-1958.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3

ഒരു വഞ്ചി ഉണ്ടാക്കി അതിൽ ഒരു കൊടിയും ഉറപ്പിച്ച ശേഷം കണ്ണിനെതിരായി കുറച്ചകലെ ഈ ഭൂഗോളത്തിൽ വെച്ചാൽ കാണുവാൻ സാധിക്കുന്നില്ല. കുറേശ്ശയായി മുമ്പോട്ടുമുമ്പോട്ടു നീക്കിക്കൊണ്ടുവരുമ്പോൾ ആദ്യം വഞ്ചിയിൽ ഉറപ്പിച്ചിരിക്കുന്ന കൊടിയും പിന്നീടു നടുഭാഗവും ഒടുവിൽ അടിഭാഗവും കാണാറായി വരുന്നു. ഒരു സമനിരപ്പായ സ്ഥലത്തുവെച്ചു ഇതു ചെയ്താൽ വഞ്ചിയുടെ എല്ലാഭാഗങ്ങളും ഒരേസമയത്തു കാണാറാകും. ഈ വഞ്ചിയെതന്നെ പതുക്കെ അകലേക്കു നീക്കിക്കൊണ്ടുപോകുമ്പോൾ ആദ്യം അടിഭാഗവും പിന്നീടു നടുഭാഗവും ഒടുവിൽ കൊടിയും കാണാതായി വരുന്നു. ഇങ്ങനെ സംഭവിക്കുന്നതു ഗോളത്തിന്റെ ഉപ രിതലത്തിന്റെ വക്രത നിമിത്തമാണ്.

ഒരു തുറമുഖത്തുനിന്നു അകലെനിന്നും വരുന്ന ഒരു കപ്പലിനെ നോക്കിനിന്നാൽ ആദ്യം അതിന്റെ പുകക്കുഴലും, അടുത്തു വരുന്തോറും മുകൾത്തട്ട്, അടിഭാഗം എന്നിവയും ക്രമത്തിൽ കാണാറാകുന്നു. തുറമുഖത്തു നിന്നു അകലേക്കു പോകുന്ന ഒരു കപ്പലിനെ നോക്കി

ഭൂഗോളവും കപ്പലുകളും എന്ന അടയാളമിട്ട സ്ഥാനത്തുനിന്നു നോക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/9&oldid=220360" എന്ന താളിൽനിന്ന് ശേഖരിച്ചത്