Jump to content

താൾ:General-science-pusthakam-1-1958.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
59


തുമ്പപ്പൂവിന്റെ ഭാഗങ്ങൾ

A. കാണ്ഡത്തിൽ പൂങ്കുലയുടെ ചിത്രം
B. 1. വിദളങ്ങൾ ചേർന്നുണ്ടായ കപ്പ്
2. ദളപുടം
3. കേസരങ്ങൾ
4. പരാഗഗ്രാഹി
5. അണ്ഡകോശം
ദളങ്ങളുടെ അടിയിൽ അവയെ പൊതിയുന്ന വിദള ങ്ങൾ എല്ലാം ഒന്നിച്ചു പച്ച നിറത്തിൽ കുഴൽപോലെ ഇരിക്കുന്നു. ദളങ്ങൾക്കുള്ളിൽ നേർത്തു വളഞ്ഞു രണ്ടു ജോടി കേസരങ്ങൾ കാണാം. കേസരങ്ങളിൽ പൂമ്പൊടി ഉണ്ടാകുന്നു. പൂവിന്റെ അടിവശത്തു് ഏറ്റവും ഉൾഭാഗത്താണ് ജനി. നാല് ചെറിയ അറകളായി പകുത്ത ഒരു വിത്തറയും അതിനുപരി പൂമ്പൊടികളെ ഗ്രഹിക്കുവാൻ നേർത്തു പരന്ന ഒരു പരാഗഗ്രാഹിയും ജനിയിൽ കാണാം.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/65&oldid=222567" എന്ന താളിൽനിന്ന് ശേഖരിച്ചത്