Jump to content

താൾ:General-science-pusthakam-1-1958.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
44

നല്ലപോലെ ഇളക്കി ഒരു സ്ഥലത്തു അല്പനേരം വെച്ചിരിക്കുക. കുറെ കഴിഞ്ഞു നോക്കിയാൽ പദാർത്ഥങ്ങൾ ലയിച്ചിരിക്കുന്നതായും ഗ്ലാസ്സുകളിലെ വെള്ളത്തിന്നുചേർത്ത പദാർത്ഥങ്ങളുടെ നിറം വന്നിരിക്കുന്നതായും കാണാം. ഇതിൽനിന്നു അലിഞ്ഞുചേരുന്ന പദാർത്ഥങ്ങളുടെ നിറം വെളളത്തിന്നു കിട്ടുന്നുവെന്നു വരുന്നുണ്ടല്ലൊ.

പദാർത്ഥം പൊടിച്ചിട്ടാൽ വേഗത്തിൽ അലിഞ്ഞു ചേരുന്നതാണു്. വെള്ളം ചൂടാക്കിയാലും പദാർത്ഥം എളുപ്പം വെള്ളത്തിൽ ലയിക്കുന്നതാണു്.

കലങ്ങിക്കിടക്കുന്ന പദാർത്ഥങ്ങൾ വെള്ളത്തിന്റെ അടിയിൽ താണുകിടക്കുകയൊ അല്ലെങ്കിൽ വെള്ളത്തിന്റെ മുകളിൽ പൊന്തിക്കിടക്കുകയോചെയ്യും.

അലിഞ്ഞു ചേരാത്ത മലിനവസ്തുക്കൾ ഘനം ഉള്ളതായിരുന്നാൽ വെള്ളത്തിൽ താഴ്ന്നു പോകുന്നു. ഘനം കുറഞ്ഞവയായിരുന്നാൽ വെള്ളത്തിൽ പൊന്തിക്കിടക്കുന്നു. ലയിക്കാത്ത വസ്തുക്കൾ ധാരാളം ചേർന്നിരിക്കുന്നതിനെയാണു് കലങ്ങിയ വെള്ളം എന്നു പറയുന്നതു്. ഈ വെള്ളം ഒരു പാത്രത്തിലാക്കി കുറെനേരം വെച്ചിരുന്നാൽ ഘനം കൂടിയ ലയിക്കാത്ത വസ്തുക്കൾ വെള്ളത്തിന്റെ അടിയിലേയ്ക്കു താഴുകയും ഘനം കുറഞ്ഞവ വെള്ളത്തിൽ പൊന്തിക്കിടക്കുകയും ചെയ്യും. വെള്ളം തെളിഞ്ഞിരിക്കുന്നതായും കാണാം

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/50&oldid=220717" എന്ന താളിൽനിന്ന് ശേഖരിച്ചത്