പ്പെട്ടിരിക്കുന്നതു്. നാം കഴിക്കുന്ന ഭക്ഷണം ദേഹത്തിൽ വേണ്ടപോലെ ദഹിച്ചു ചേരുന്നതിനും രക്ത
സഞ്ചാരത്തിന്നും അകത്തുള്ള മലിന പദാൎത്ഥങ്ങളെ
പുറത്തേയ്ക്കു വിയർപ്പു രൂപേണയും മറ്റും കളയുന്നതിനും
വെള്ളം ദേഹത്തിൽ വേണ്ടത്ര ഉണ്ടായിരിക്കണം.
അതിനു കുറവു വരുമ്പോഴാണു് നമുക്കു ദാഹം തോന്നു
ന്നതു്. ആ കുറവു തീർക്കുന്നതിനാണു നമ്മൾ വെള്ളം
കുടിക്കുന്നതു്.
ഒന്നോ രണ്ടോ ദിവസം കുളിക്കാതിരുന്നാൽ
നമുക്കു്ഒരസുഖം തോന്നുന്നു. മാത്രമല്ല, ദേഹത്തിൽ നിന്നു
ഒരു ദുർഗന്ധം പുറപ്പെടുകയും ചെയ്യുന്നു.
അദ്ധ്വാനിച്ചു പ്രവൃത്തിയെടുത്താൽ ഒരു
ക്ഷീണവും വല്ലായ്മയും തോന്നാറുണ്ടു്.
എന്നാൽ നല്ലവെള്ളത്തിൽ
നല്ലപോലെ ദേഹശുദ്ധിചെയ്തു കുളിച്ചാൽ ഒരു സുഖവും
ഉന്മേഷവും തോന്നും. ശരിയായി ദേഹം വൃത്തിയാക്കി
സൂക്ഷിക്കാതിരുന്നാൽ പല ത്വഗ്രോഗങ്ങൾ ഉണ്ടാകു
വാനും ഇടയാകും. വെള്ളം ശരീരശുദ്ധി ചെയ്യുന്നതിനും
ആവശ്യമാണെന്നു വരുന്നില്ലെ?
നമ്മൾ സാധാരണയായി ഭക്ഷണം പാകം ചെയ്യുന്നതു കൊണ്ടു്ചില ഗുണങ്ങളും ഉണ്ടു്. ഭക്ഷണം പാകം ചെയ്യുന്നതിന്നും വെള്ളം ആവശ്യമാണു്.
നമ്മൾ നിത്യം ഉപയോഗിക്കുന്ന പാത്രങ്ങൾ ദിവസേന കഴുകി വൃത്തിയാക്കിയില്ലെങ്കിൽ അവയിൽ