Jump to content

താൾ:General-science-pusthakam-1-1958.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
28

ചെയ്യാൻ പ്രയാസമില്ല. പചനത്തിനു താമസമില്ല. പോഷകാംശങ്ങൾ ധാരാളമുണ്ട്. രുചിയും അതുപോലെ തന്നെ. ഇക്കാരണങ്ങൾകൊണ്ടു് മത്സ്യം പലൎക്കും പഥ്യമാണു്. കോഡു്, സ്രാവു മുതലായ മത്സ്യങ്ങളുടെ കരളിൽ നിന്നു എണ്ണകൾ എടുക്കാറുണ്ട്.ഇത്തരം എണ്ണകൾ ആഹാരങ്ങളായും ഔഷധങ്ങളായും ഉപയോഗിക്കപ്പെട്ടുവരുന്നു.
മീൻ പിടുത്തം ഇന്നു നമ്മുടെ നാട്ടിൽ അനുദിനം അഭിവൃദ്ധിപ്പെട്ടു വരുന്ന ഒരു വ്യവസായമാണ്.

പാഠം 3
ഭക്ഷണരീതി

ദിവസത്തിൽ മൂന്നു തവണ വീതം ക്ലിപ്ത സമത്തു് തന്നെ ഭക്ഷിച്ചു ശീലിയ്ക്കണം. ഇട സമയങ്ങളിൽ അതുമിതും ഭക്ഷിക്കുന്നതു നന്നല്ല. വ്യവസ്ഥയില്ലാതെ ഭക്ഷിക്കുന്നതു കൊണ്ടു പല്ലുകൾക്കും ദഹനേന്ദ്രിയങ്ങൾക്കും കേടുവരാൻ ഇടയുണ്ട്. മുതിർന്നവർ ചായയും കാപ്പിയും കുട്ടികൾ ഐസ്ക്രീമും ചോക്കലേറ്ററും തോന്നുമ്പോഴൊക്കെ കഴിക്കുന്നതു കൊണ്ടു് ആരോഗ്യത്തിനു് സാരമായ ഹാനി സംഭവി

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/34&oldid=220685" എന്ന താളിൽനിന്ന് ശേഖരിച്ചത്