മാംസ്യം, പഞ്ചസാര, കൊഴുപ്പ്, ലവണങ്ങൾ, ജീവകങ്ങൾ
എന്നിവയെല്ലാം ഇതിൽ നല്ല ചേരുവയിൽ
ഉണ്ട്. എരുമ, ആട്, ഒട്ടകം മുതലായ മൃഗങ്ങളുടെ
പാലും ഉപയോഗിക്കാറുണ്ട്. എന്നാൽ കൊഴുപ്പു കൂടുന്നതിനാൽ ഇവ പശുവിൻ പാൽപോലെവേഗം ദഹിക്കുന്നില്ല. പാലിൽനിന്നു പാൽക്കട്ടി, തൈർ, വെണ്ണ,പാൽപൊടി എന്നിവ ഉണ്ടാക്കാറുണ്ട് .ആടുമാടുകളെ വളർത്തി ഇത്തരം ക്ഷീരോല്പന്നങ്ങൾ ഭക്ഷിച്ചും വിററും കാലക്ഷേപം ചെയ്യുന്നവർ പല രാജ്യങ്ങളിലുമുണ്ടു്. ഇൻഡ്യയിൽ പശുക്കൾ ധാരാളമുണ്ടെങ്കിലും അനുഭവം കുറവാണു്. ഈ കുറവു നികത്തുവാൻ നല്ലയിനം പശുക്കളെ മാത്രം വളത്തുന്ന ക്ഷീരോല്പാദന
കേന്ദ്രങ്ങൾ അവിടവിടെ ഉണ്ടായിവരുന്നുണ്ട്.
ആടുമാടുകളുടേയും, കോഴി, താറാവ്, വാത്തു്
തുടങ്ങിയ പക്ഷികളുടേയും മാംസം പോഷണഗുണ
മുള്ള ആഹാരപദാൎത്ഥമാണു്. തണുപ്പു രാജ്യങ്ങളിൽ
ജീവിക്കുന്നവർ നമ്മേക്കാൾ കൂടുതൽ മാംസം ഭക്ഷിക്കുന്നു. മേൽപറഞ്ഞ പക്ഷികളുടെ മുട്ടുകളും പരക്കെ ഉപയോഗിക്കപ്പെടുന്നു. മുട്ടയിൽ വിശേഷപ്പെട്ട ജീവകങ്ങളും മാംസ്യങ്ങളും കൊഴുപ്പുകളുമുണ്ടു്. ശരിയായി
പാകംചെയ്താൽ വേഗം ദഹിക്കുകയും ചെയ്യും. ആഫ്രിക്കയിൽ ഒട്ടകപ്പക്ഷിയുടെ മുട്ട ഒരു തീൻ പണ്ടമാണു.കടലാമയുടെ മുട്ടയും ചിലൎക്കിഷ്ടമാണു.
താൾ:General-science-pusthakam-1-1958.pdf/32
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
26