ചീനയിലും ജപ്പാനിലുമെല്ലാം മുഖ്യാഹാരം നെല്ലരി
ച്ചോറുതന്നെ. യൂറോപ്പിലെ ജനങ്ങൾ അതിനു്
പകരം
ഗോതമ്പുകൊണ്ടു് റൊട്ടിയുണ്ടാക്കിക്കഴിക്കുന്നു
അവിടെ അധികവും ഗോതമ്പു ചെടിയാണു് കൃഷി
ചെയ്യപ്പെടുന്നതു്. ബാർലിയും അവിടെ ധാരാളമായി
വിളയുന്നു. ചാമയും തിനയും നമ്മുടെ നാട്ടിൽ ഉണ്ടാ
വുന്നുണ്ടെങ്കിലും നെല്ലിനെപ്പോലെ അത്ര അധികം
ഇല്ല.
നെല്ലരിച്ചോറിൽ ധാരാളം പോഷകാംശങ്ങൾ ഉണ്ടു്.
അതു ദഹിക്കുവാനും എളുപ്പമാണു്. കഞ്ഞി
വെള്ളം കളയാതിരിയ്ക്കുവാൻ പ്രത്യേകം മനസ്സിരു
ത്തേണ്ടതാണു്.
ചെറുപയർ, പയർ, അമര, തുവര, അട്ടാണി,
ഉഴുന്നു്, എള്ളു് തുടങ്ങിയവയെ പയറു വൎഗ്ഗത്തിൽ
പെടുത്താം. കറികളിലും പലഹാരങ്ങളിലും ഇവ ചേർ
ക്കാറുണ്ടു് . പയറു വൎഗ്ഗങ്ങളിൽ മാംസ്യം (പ്രോട്ടീൻ)
എന്ന പോഷകാംശം ധാരാളം ഉള്ളതുകൊണ്ടു് അവ
മാംസം പോലെ ഗുണകരമാണു്. ദഹിക്കാൻ പ്രയാസ
മുണ്ടു് എന്നൊരു ദോഷമേ അവയ്ക്കുള്ളൂ. മിതമായി
ഭക്ഷിച്ചാൽ അവ ശരീര ശക്തിക്കും വളൎച്ചയ്ക്കും വളരെ
പ്രയോജനപ്പെടും.
മരിച്ചീനി (കൊള്ളിക്കിഴങ്ങു്), മധുരക്കിഴങ്ങു്
എന്നിവ തികച്ചും കിഴങ്ങുകളാണു്. ചേമ്പു്, ചേന,