Jump to content

താൾ:General-science-pusthakam-1-1958.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫ്രിക്ക, ആസ്ത്രേലിയ എന്ന നാലു വൻകരകളും പശ്ചി മാൎദ്ധഗോളത്തിൽ വടക്കെഅമേരിക്ക,തെക്കെ അമേരിക്ക എന്ന രണ്ടു വൻകരകളും സ്ഥിതി ചെയ്യുന്നതായി കാണാം.

മദ്ധ്യരേഖയിൽ കൂടി രണ്ടായി തിരിച്ചാൽ ഉത്തരാ ൎദ്ധഗോളമെന്നും ദക്ഷിണാ ഗോളമെന്നും രണ്ടു വിഭാഗങ്ങൾ കിട്ടുന്നു. ഉത്തരാൎദ്ധഗോളത്തിൽ ഏഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ പകുതിയിലധികം ഭാഗം, വടക്കെഅമേരിക്ക എന്ന ഭൂവിഭാഗങ്ങൾ കിടക്കുന്നു.

പൂൎവ്വാൎദ്ധഗോലത്തിൽ പശ്ചിമാൎദ്ധഗോളത്തേക്കാളും ഉത്തരാർദ്ധഗോളത്തിൽ ദക്ഷിണാർദ്ധ ഗോളത്തേക്കാളും സ്ഥലവിഭാഗം കൂടുതൽ ഉണ്ടു്.

ഭൂമിയിലെ മഹാസമുദ്രങ്ങൾ ശാന്തസമുദ്രം, അത്ലാന്തിക് സമുദ്രം, ഹിന്തുസമുദ്രം, ഉത്തര ധ്രുവസമുദ്രം, ദക്ഷിണധ്രുവസമുദ്രം എന്നിവയാണ്. ഇവയിൽ ഏറ്റവും വലിയതു ശാന്തസമുദ്രമാണു്. എന്നാൽ ഉപയോഗത്തെ അടിസ്ഥാനമാക്കി നോക്കുന്നപക്ഷം അത് അത്ലാന്തിക് സമുദ്രത്തിനു പ്രാധാന്യം കൂടും.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/14&oldid=220801" എന്ന താളിൽനിന്ന് ശേഖരിച്ചത്