Jump to content

താൾ:General-science-pusthakam-1-1958.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂമി: സ്ഥലജലവിഭാഗങ്ങൾ കഴിഞ്ഞ പാഠത്തിൽ ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കുവാൻ ചില കാരണങ്ങൾ പറഞ്ഞുവല്ലോ. ഈ പാഠത്തിൽ സ്ഥലജലവിഭാഗങ്ങളെ പറ്റി പറയാം. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം 1970 ലക്ഷം ചതുരശ്രനാഴികയാണു. ഇത്രയും വലിയ ഒരു ഗോളം നമ്മുടെ ദൃഷ്ടിക്കു ഒരു പരന്ന വസ്തുപോലെ തോന്നുന്ന തിൽ ആശ്ചയമില്ലല്ലൊ. ഈ വിസ്തീർണ്ണത്തിൽ 1450 ലക്ഷം പ. നാഴിക ജലവും 50 ലക്ഷം ച. നാഴിക കരയുമാണു. അതായതു് ആകെ ഉപരിതലത്തിന്റെ മുക്കാൽ ഭാഗം ജലവും കാൽഭാഗം കരയുമാണു്. വലിയ കരവിഭാഗങ്ങളെ വൻകരകൾ (ഭൂഖണ്ഡങ്ങൾ എന്നും അതിവിസ്താരത്തിൽ കിടക്കുന്ന ജലരാശികളെ മഹാസമുദ്രങ്ങൾ എന്നും വിളിച്ചുവരുന്നു.

വൻകരകൾ ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക,തെക്കേ അമേരിക്ക എന്നിങ്ങനെ ആറെണ്ണമാകുന്നു. ഈ വൻകരകളിൽ ഏററവും വലിയത് ഏഷയം ഏററവും ചെറിയതു ആസ്ത്രേലിയയുമാണ്.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/12&oldid=220756" എന്ന താളിൽനിന്ന് ശേഖരിച്ചത്