താൾ:Gadyamalika vol-3 1924.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨ ഗദ്യമാലിക-മൂന്നാംഭാഗം

കൊണ്ടു് ഇപ്രകാരം പറഞ്ഞു:-'മിസ്റ്റർ കർണ്ണീജി, അതാ അവൻ മാത്ര മാണു് സ്വതന്ത്ര ഗ്രന്ഥഗാരങ്ങളുടെ എതിർകക്ഷി.' എനിക്കയാളെ ഒന്നു കണ്ടാൽ കൊള്ളാമെന്നു അയാളോടു രണ്ടുവാക്കു സംസാരിക്കുന്നതിനു ഞാൻ ഇച്ഛിക്കുന്നുവെന്നും ആയിരുന്നു എന്റെ മറുപടി.'ആഹാരം കഴിക്കുന്നതുകൊണ്ടുമാത്രം ഒരു മനുഷ്യൻ സജീവനായിത്തീരുന്നതല്ലല്ലോ. സ്വതന്ത്രഭരണത്തിന്റെ കീഴിൽ ജീവിക്കുന്ന നമുക്കു ഒരു രാജാവിന്റെ ആധിചത്യത്തിനു വശം വദരായിരിക്കുവാൻ ഭാഗ്യം ഉണ്ടായിട്ടുള്ള ആളുകൾക്കു നേരിടുന്ന വ്യാമോഹങ്ങളിൽ നിന്നു ഒഴിഞ്ഞുനിൽക്കാവുന്നതാണു്. അങ്ങനെയുളള രാജ്യത്തു് അധിവസിക്കുന്ന ഒരുവനു അമിതമായ ദ്രവ്യമുണ്ടായാൽ അവൻ അതിനെ ആഡംബരങ്ങൾക്കായി ചെലവാക്കുന്നു.

 *     *      *       *         *

പിന്നെ നമ്മുടെ കുഞ്ഞുങ്ങൾക്കുവേണ്ടി സമ്പാദിച്ചു വയ്ക്കുന്നതിനുള്ള ഒരു മോഹം നമ്മെ ബാധിക്കുന്നു. എന്നാൽ തന്റെ പുത്രനുവേണ്ടി അമിതമായ ദ്രവ്യം നീക്കി വയ്ക്കുന്നതിന് അമേരിക്കയിലേ ഒരു മനുഷ്യൻ പ്രേരിതനായിത്തീരുന്നതു് അയാളുടെ ദുർഗ്ഗർവത്താലോ അഥവാ അയാൾക്കു് ആ കുട്ടിയുടെ അഭ്യുദയത്തിലുള്ള ആസക്തിയാലോ, എന്തിനാലാണെന്നു എനിക്കറിഞ്ഞുക്രട. അങ്ങിനെ ചെയ്യുന്നതു് അധികവും ഒരു നിഗ്രഹമായിട്ടോ അനുഗ്രഹമായിട്ടോ പര്യവസാനിക്കുന്നത്? അതു് അവരെ മനുഷ്യർ എന്നുള്ള നിലയിൽ അതിതരാം ആത്മാഭിമാനികളായിട്ടോ സൽപഥാനുവർത്തികളായിട്ടോ തീർക്കുമോ? അഥവാ സമുദായാംഗങ്ങൾ എന്ന നിലയിൽ ഉത്തമപൌരന്മാരായി ഭവിപ്പിക്കുമോ? ഇല്ല. മാന്യരെ! ഒരിക്കലും ഇല്ല. ഒരു കുഞ്ഞിനു അമിതമായ ധനം നൽകുന്നതിനേക്കാൾ നിന്നു് അതിനു് ഒരു ഘോരമായ ശാപത്തെ ദാനം ചെയ്യുകയാകുന്നു.

          അമേരിക്കയിലെ പല കോടീശ്വരന്മാരും ഈ മതക്കാരാണു്. മിസ്റ്റർ സ്പ്രിംഗ് 

സിൻസിനാറ്റിയിൽ മഹത്തായ ഒരു സംഗീതശാല പണിചെയിച്ചുവരുന്നു. മിസ്റ്റർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/79&oldid=159870" എന്ന താളിൽനിന്ന് ശേഖരിച്ചത്