താൾ:Gadyamala Onnam Bhagam 1911.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
                               സയൻസു് .                       ൭

പോഷണത്തിന്നായി വിദ്വഛിരോമികൾ അദ്ദേഹത്തെ സർവ്വത്ര കൊണ്ടാടി. ഠരം യോഗ്യതകൾ എല്ലാം ഇരുന്നിട്ടും, ആ മഹാൻ ബഹുമാനസൂചകങ്ങളായ യാതൊരു സ്ഥാനപ്പേരുകളും സ്വീകരിക്കാതെ 'മൈക്കേൽഫാരഡേ' എന്ന ശുദ്ധനാമധേയത്തെ ജീവാവസാനം വരെ വഹിച്ചതേയുള്ളു.

                              --------------------
                              സയൻസു് .
                              --------------------

'സയൻസു്' എന്ന പദത്തിന്റെ മൂലാർത്ഥം 'ജ്ഞാനം' എന്നാകുന്നു. ആധുനിക ദൃഷ്ട്യാ, എ ല്ലാത്തരത്തിലുള്ള ജ്ഞാനത്തേയും സയൻസു് എന്നു പറഞ്ഞുകൂടാ. സംപ്രവീക്ഷണം കൊണ്ടും, അതിജാഗ്രതയോടും കരുതലുകളോടും കൂടി നടത്തപ്പെടുന്ന പരിശോധനകൾ കൊണ്ടും നിയമിക്കപ്പെട്ടിട്ടുള്ള ജ്ഞാനസഞ്ചയം മാത്രമേ ആ പദാർത്ഥത്തിൽ ഉൾപേപെടുകയുള്ളു. ഒരു വസ്തുവിനേയോ സംഭവത്തേയോ പററിയുള്ള സ്ഥൂലമായജ്ഞാനം, ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതല്ല. ഇതിന്നു് ഒരു ദൃഷ്ടാന്തം പറയാം. നിയതവേഗത്തോടുകൂടിമേല്പോട്ടെറിയപ്പെടുന്ന ഒരു കല്ലു് നൂറു (൧ഠഠ,അടി ഉയരുന്നു എന്നിരിക്കട്ടെ. ഏറിന്റെ വേഗം കൂട്ടിയാൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/13&oldid=159573" എന്ന താളിൽനിന്ന് ശേഖരിച്ചത്