൯൬ ഗദ്യമാല-ഒന്നാംഭാഗം.
ബലമായി ശുപാർശിചെയ്തു എന്നു വരികിലും അദ്ദേഹത്തിന്റെ ദൗർഭാഗ്യത്താൽ എൻജിനീയറിങ്ങ് കോളേജിന്റെ സ്ഥാപനത്തിനുള്ള ആലോചനതന്നെ മദ്രാസ് ഗവർമ്മേന്റിനാൽ തല്ക്കാലത്തേക്ക് ശിഥിലീകൃതമായിപ്പോയി. മിസ്റ്റർ നോർട്ടനും മിസ്റ്റർ ചൗവ്വലു, പിന്നീടും ശാസ്ത്രിയുടെ വിഷയത്തിൽ വേണ്ട പ്രയത്നം ചെയ്യാതിരുന്നില്ല. എന്നാൽ ഗവർമ്മേണ്ടിനു മദ്രാസ്സിലെ ഹൈസ്കൂളിനോടു തോന്നാനിടയായ ദ്വേഷത്താൽ ഈ നവീനോദ്യമങ്ങളും വിഫലങ്ങളായിട്ടാണ് പർയ്യവസാനിച്ചതു.
കാർയ്യങ്ങൾ ഇപ്രകാരമെല്ലാമിരിക്കുമ്പോൾ ശാസ്ത്രിയുടെ അച്ഛൻ ദീനംപി ടിച്ചു കിടപ്പാകയും, ശാസ്തിക്കു അടിയന്ത്രത്തിൽ ചിറ്റൂർക്ക് പോക്കേണ്ടിവരുകയും ചെയ്തു. ദീനക്കാരനായ പിതാവിന്റെ സമീപത്തിലുരുന്നു അദ്ദേഹത്തിനെ ശുശ്രൂഷിക്കത്തക്കവണ്ണം ചിറ്റൂരിൽ തനിക്കൊരു ജോലികിട്ടിയാൽ കൊള്ളാമെന്നും അതിലേക്കു വേണ്ട സഹായം ചെയ്യണമെന്നും ശാസ്ത്രി തന്റെ സരക്ഷകനായ കാസമേജർധ്വരയോടപേക്ഷിച്ചു. ശാസ്ത്രി സഹായിക്കുന്ന കാർയ്യത്തിൽ അദ്ദേഹത്തിന്നു സദാ സന്തോഷമേ ഉണ്ടായിരുന്നുള്ളു. ആകായാൽ, അദ്ദേഹം ഉടനെതന്നെ കലക്ടരുടെ പേർക്കു ഒരെഴുത്തു കൊടുക്കയും, ഏതാനും ദിവസം കഴിയുന്നതിനുമുൻപ് ശാസ്ത്രിക്ക് ചിറ്റൂരിലെ സബ്ബ്കോടതിയിൽ ൭0-ഉറുപ്പിക ശമ്പളത്തിൽ ഹെഡ്ക്ലർക്ക് പണി കിട്ടുകയും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |