താൾ:Gadyamala Onnam Bhagam 1911.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാൽ പോരെന്നു കരുതി, പ്രസിദ്ധനായ മിസ്റ്റർ പൌവ്വൽസായിപ്പിന്റെ പേർക്കു് ഒരെഴുത്തോടുംകൂടി മദ്രാസ്സിലെ 'പഴയ ഹൈസ്ക്കൂളിലേക്കു' അയച്ചു. ശാസ്ത്രി ഉടൻതന്നെ ആ സ്ക്കൂളിൽ ചേരുകയും ശാസ്ത്രിയുടെ ബുദ്ധിവൈശിഷ്ട്യം ഏതാനും ദിവസംകൊണ്ടു് മിസ്റ്റർ പൌവ്വലിനു ബോധപ്പെടുകയും ചെയ്തു. കണക്കു വിഷയത്തിൽ ശാസ്ത്രിക്കുള്ള വാസന കണ്ടു് പൗവ്വൽധ്വര അദ്ദേഹത്തിനെ ഹൈസ്ക്കൂളിലെ നാണ ക്ലാസ്സുകളിൽ കണക്കു പഠിപ്പിക്കാൻ നിയമിച്ചു. ഇതു കാരണം പൌവ്വൽധ്വരയുടെ ശിഷ്യവർഗ്ഗത്തിൽ പ്രസിദ്ധനായുള്ള 'രാജാ സർ. ടി. മാധവറാവു' രംഗനാഥശാസ്ത്രിയുടേയും ശിഷ്യനായിത്തീർന്നു. ൧൮൪൨-ൽ ശാസ്ത്രി 'പ്രൊഫിഷ്യൻറസ്' ഡിഗ്രിയ്ക്കുള്ള പരീക്ഷയിൽ ചേരുകയും ബഹുമതിയോടുകൂടി ജയിക്കയുംചെയ്തു. ആ പരീക്ഷയ്ക്കു അത്തവണ ചേർന്നവരിൽ ശാസ്ത്രി മാത്രമേ വിജയിയായി ഭവിച്ചുള്ളു. പ്രസിഡൻസിക്കാളേജിലെ 'കലണ്ഡറിൽ' രംഗനാഥശാസ്ത്രിയുടെ പേരു് പ്രൊഫിഷ്യന്റു വർഗ്ഗക്കാരുടെ കൂട്ടത്തിൽ അദ്വിതീയമായി ഇന്നും വിളങ്ങുന്നുണ്ടു്. ഈ ഡിഗ്രി കിട്ടിയ ദിവസംതന്നെ ശാസ്ത്രി കാസമേജർധ്വരയെ കാണ്മാൻ പോയി. ശാസ്ത്രിയുടെ വിജയത്താൽ ആനന്ദഭരിതനായ ധ്വര ആദരപുരസ്സരം അദ്ദേഹത്തെ എതിരേറ്റു, 'കൊള്ളാം, രംഗനാഥ! തന്റെ നടപടികൊണ്ടു് ഞാൻ കൃതാർത്ഥനായിത്തീർന്നിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/100&oldid=159541" എന്ന താളിൽനിന്ന് ശേഖരിച്ചത്