താൾ:Gadyalathika part-1.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 വരുമെന്നും അവക്കു മനസ്സിലായി. വ്യസനത്തോടുകൂടി എല്ലാവരും സ്വഗൃഹങ്ങളിലേക്കു മടങ്ങി. പശു പോഷിക്കുകയും, ശോഷിക്കുകയും ചെയ്യരുത്'; ഇതിനുള്ള വിദ്യ എന്താണ് ? ഭക്ഷണം കുറച്ചുമാത്രം കൊടുത്താലോ തന്നിമിത്തം ക്ഷീണിച്ചു പരവശപ്പെട്ടു പോയെങ്കിലെന്തു ചെയ്യും? എന്നിങ്ങിനെ ഓരോരുത്തക്കും ആലോചനയായി. ഈ സങ്കടാവസ്ഥയിൽനിന്നു മോചനത്തിനുള്ള മാഗ്ഗം കാണാതെ, എല്ലാവരും പരുങ്ങലിലായി, ചക്രവത്തി അവരെ ഇങ്ങിനെ ശാസിച്ചേല്പിച്ചതിൻെറ തത്വം ആ ക്കുതന്നെ മനസ്സിലായിരുന്നതും ഇല്ല. ബീർബലിൻ വല്ല രാജ്യത്തും ഉണ്ടായിരുന്നുവെങ്കിൽ ആ ദിക്കുകാരൻ ഈ കാര്യം നിഷ്പ്രയാസം സാധിക്കുമെന്നും തദ്വാരാ അദ്ദേഹെത്ത വീണ്ടും കരസ്ഥമാക്കാമെന്നും ആയിരുന്നു ചക്രവർത്തി യുടെ അന്തർഗതം. അതു ഫലിക്കുകയും ചെയ്തു. ബീർബലിൻ തൻെറ സമീപമുണ്ടായിരുന്നവനു ഒരു സൂത്രം പറഞ്ഞുകൊടുത്തു. പശുവിൻറെ പ്രകൃതിയിൽ യാതൊരു വ്യത്യാസവും വരുത്താതെ അതിനേ മടക്കിക്കൊടുക്കുവാൻ ആ വിദ്യപര്യാപ്തവുമായി. അതെന്തെന്നാൽ, പോഷണ സാധനങ്ങൾ അടങ്ങീട്ടുള്ള മേത്തരമായ • ആഹാരങ്ങൾ പശുവിന്നു കൊടുക്കുകയും, അതിനുശേഷം അതിനെ പൊതുജനവിനോദത്തിനുവേണ്ടി എപ്പെടുത്തീട്ടുള്ള സ്ഥലത്തു സൂക്ഷിച്ചുവരുന്ന ഒരു നരിയുടെ മുമ്പാകെ, അല്പസമയം നിർത്തുകയും ചെയ്യേണം എന്നായിരുന്നു. ബ്രാഹമണൻ-ബീർബലിനെന്നൊ, രാജാവിന്റെ ബഹിഷ്കൃതനായ മന്ത്രിയെന്നോ ഒന്നും അ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/89&oldid=180993" എന്ന താളിൽനിന്ന് ശേഖരിച്ചത്