61 മാവിക്ക് കാഫർ കൊണ്ടുപോയ സ്വണ്ണത്തിന്റെ തുകയിടുവാനാണ് വലിയ ബുദ്ധിമുട്ട്. കാരണം, ഇന്ത്യയിൽ 'മന്നി'ന്ന് . ഒരിടത്തും ക്ലിപ്തമായ തുക്കം ഇല്ല. അവ വ്യത്യാസപ്പെട്ടു തന്നെ ഇരിക്കുന്നു. തിരുവിതാംകൂറിൽ ഒരു മിന്നി ന്നു 19 റാത്തലും 'അമ്മദനഗര'ത്തിൽ (Ahmadnagar) 163 റാത്തലും ആണത്രെ! മദിരാശി മന്നിന്നു 25 റാത്തലും, ബോമ്പായി മന്നിന്നു 28 റാത്തലും ആണു് തൃക്കങ്ങൾ. 161 ാ മാണ്ടിൽ ചില സംഗതികളെ പ്പററി പ്രസ്താവിക്കുന്നതിനിടയിൽ ഒരു മന്നിന്നു 65 റാത്തലാണെന്നു ഹോക്കിൻസ് (Hawkins ) എന്ന ആളും, 1611-ൽ, ഒരു മന്നിന്നു 33 റാത്തലാണെന്ന് മിഡിൽടൺ ( Middleton) എന്ന ആളും, പറഞ്ഞുകാണുന്നുണ്ടു്. എന്നാൽ, ഫിനിഷ്ടാ എന്ന ആൾ ഇന്ത്യയിലുള്ള ഇതരസ്ഥലങ്ങളെ അപേക്ഷിച്ചു, വളരെ അധികം കാലം 'അമ്മദനഗര'ത്തിൽ നിവസിച്ചിട്ടുള്ള തിനാലും മററും അദ്ദേഹത്തിൻറ കണക്ക' അവിടുത്തെ മന്നിന്റെ തോതനുസരിച്ചിട്ടള്ള തായിരിക്കാമെന്ന' ഊഹിക്കുന്നതിൽ വലിയ അബദ്ധ മുണ്ടാകുന്നതല്ല. ഇങ്ങിനെ കണക്കുകൂട്ടി നോക്കുന്നതായാൽ മാലിക്ക് കാഫർ കടത്തിവിട്ട 96,000 മന്നു സണ്ണത്തിനു് 15,672,000 റാത്തൽ തുക്കമുണ്ടായിരിക്കും! ഫിറിഷ്ടാതി രുവിതാംകൂർ മന്നിനെ അടിസ്ഥാനപ്പെടുത്തി എഴുതിയതായിരിക്കുമെന്നു വിചാരിക്കുവാൻ യാതൊരു ന്യായവും കാണുന്നില്ല. മദിരാശിമന്നിനു യോജിച്ചു പറയുന്നതായാൽ കൂടി- അതിനും ഒരു അവകാശവും ഇല്ല-മാലിക്ക് കാ ഫർ കൊണ്ടുപോയ സണ്ണത്തിന്ന് 2, 400,000 റാത്തൽ തുക്കമുണ്ടായിരിക്കും!
താൾ:Gadyalathika part-1.djvu/66
ദൃശ്യരൂപം