താൾ:Gadyalathika part-1.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

55. മനുഷ്യരുടെ ഇഹജീവീതത്തെ സംബന്ധിച്ചുള്ള പ്രയാസപ്പെട്ട പ്രശ്നങ്ങൾക്കൊക്കയും സമാധാനം കണ്ടുപിടിക്കുവാൻ സാഹിത്യം സഹായിക്കുന്നു. ഉത്തമസാഹിത്യം, "സന്ന്യാസ"ത്തിന്റെ പ്രാബല്യത്തെപ്പറ്റി പ്രാസംഗിക്കുന്നില്ല. നമ്മുടെ അഭീഷ്ടസിദ്ധി വരേണമെങ്കിൽ, നാം സൎവ്വാത്മനാപ്രയത്നിക്കേണ്ടതാണ്. മനസ്സമാധാനലബ്ധിയ്ക്കുള്ള ഉത്തമമായ മാർഗ്ഗം കൃത്യനിൎവഹണമാകുന്നു; അവനവന്റെ പ്രവൃത്തി ചെയ്യുകയാകുുന്നു. കൎമ്മമാഹാത്മ്യത്തെപ്പറ്റി ഉത്തമസാഹിത്യഗ്രന്ഥങ്ങളിൽ ഗാംഭീര്യത്തോടുകുൂടി പ്രതിപാദിച്ചിട്ടുള്ളതായി കാണാം ഇങ്ങിനെ ആലോചിച്ചു നോക്കുന്നരായാൽ, ശിര:കമ്പനം ഉണ്ടാക്കിത്തീൎക്കത്തക്കവിധത്തിലുള്ള ആലോചനകളുടെ ,ഭണ്ഡാഗാരമാണ്,സാഹിത്യം എന്നു വെളിവാകും. സാഹിത്യഗ്രന്ഥങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗുരുവര്യന്മാർ, സമാധാനിപ്പിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്യാത്തവർ വല്ലവരും ഉണ്ടെങ്കിൽ അവർ ഒന്നിനും കൊള്ളാത്തവരായിരിക്കും. 10. പാവാരിബാബു ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതചരിത്രവും തത്വോപദേശങ്ങളും അതിലളിതമായ രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു ഇംഗ്ലീഷുപുസ്തകത്തിൽ, അദ്ദേഹത്തെപ്പോലെ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/60&oldid=181002" എന്ന താളിൽനിന്ന് ശേഖരിച്ചത്