________________
! ! 41 ഒരു കൂട്ടത്തിൽ ചേക്കാൻ യോഗ്യനല്ലെന്നും' മററും അവർ കൂടുതലായി അക്ഷേപിക്കുകയും ചെയ്യും. അവരുടെ നേരമ്പോക്കാവട്ടെ, തവളയുടെ നേരെ ചില കുട്ടികൾ കല്ലെറിഞ്ഞിട്ടുണ്ടാക്കിയ നേരമ്പോക്കിന്റെ സമ്പ്രദായത്തിലുള്ളതാണെന്നു', അവർ ഗ്രഹിക്കുന്നില്ല. ഇങ്ങിനെ തമാശയാക്കുന്നവൻ, കൂട്ടത്തിൽ സാധുവിന്റെ നേരെയായിരിക്കും. തൻ 'രാമബാണം' സാധാരണയായി പ്രയോഗിക്കുക. സംഭാഷകസംഘത്തിൽ ഉള്ള ഏതെങ്കിലും ഒരാൾക്ക് 'ഇതു പറയാത്തതായിരുന്നു ഭേദം' എന്നു തോന്നുവാൻ ഇടയുള്ള ഒന്നും തന്നെ പറയാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. അന്യോന്യം തൃപ്തികേടൊ മുഷിച്ചലൊ തോന്നിപ്പിരിയുവാൻ ഇടവരുന്ന സംഘക്കാരുടെ സംഭാഷണോദ്ദേശം നിഹനിക്കപ്പെട്ടുപോയിരിക്കുന്നു എന്നു ഖണ്ഡിതമായി പറയാം. സംഭാഷണത്തിൽ, വൃതാസപ്പെട്ടിട്ടുള്ളവയാണെന്നു തോന്നുന്ന, രണ്ടു വലിയ ദോഷങ്ങളുണ്ട്. ഇവ രണ്ടും ഒരു പോലെ അപലപനീയങ്ങളാണു'. ഒന്നു മററുള്ളവർ സംസാരിക്കുന്നതിനിടയിൽ കടന്നു ചാടി സംസാരിക്കുന്ന സ്വഭാവവും, മറേറത് മറ്റുള്ളവർ അങ്ങിനെ ചെയ്യുമ്പോൾ തോന്നുന്ന “അസുഖവും ആകുന്നു. സംഭാഷണത്തിൻറ രണ്ടു പ്രധാനോദ്ദേശങ്ങൾ, നമ്മുടെ കൂട്ടത്തിലുള്ള വരെ വിനോദിപ്പിക്കുകയും പരിഷരിക്കുകയും അഥവാ ഈ ഗുണങ്ങൾ നമുക്കുതന്നെ അനുഭൂതമാക്കിത്തീക്കുകയും ആണല്ലൊ. ഈ ഉദ്ദേശ്യങ്ങളെ നിറവേറേറണമെന്നാഗ്രഹിക്കുന്നവരാരും മേൽ പ്രസ്താവിച്ച ദോഷങ്ങളിൽ അത്ര എളുപ്പത്തിൽ