Jump to content

താൾ:Gadyalathika part-1.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

33 ഒരുവരുമായി കുറെക്കാലം ഭർത്തൃസുഖം അനുഭവിച്ചു വൈരാഗ്യം വരുമ്പോൾ, അവന്റെ ഭാര്യ കോടതിയിൽ പ്രവേശിക്കുന്നു. ഭത്താവിനെ ത്യജിക്കാൻ സമ്മതം കിട്ടിയാലും പോരാ അതുവരെ ഭായ്യയായിരുന്നതിനു, അവൾക്ക തക്കതായ ഒരു സംഖ്യ പ്രതിഫലമായി കിട്ടുകയും വേണം. അമേരിക്കക്കാർ ദ്രുതഗതിയിൽ വിവാഹംചെയ്കയും, പിന്നെ യഥാസൗകര്യം പരിതപിക്കയും ചെയ്യുന്നു. പലപ്പോഴും വിവാഹങ്ങൾ ഏപ്പെടുത്തി വരുന്നത് ഒരു പ്രത്യേക സംഘമാണ്. യുനൈററഡ്സ്റ്റേയിററിസിൽ ചിലേടങ്ങളിൽ, സ്ത്രീകൾ വളരെ ദുർല്ലഭമാണ്. വല്ല സ്ഥലങ്ങളിൽനിന്നും അവിടെ കുറെ സ്ത്രീകളെ കപ്പലേറ്റിക്കൊണ്ടുവരുകയും, യാതൊരു ആലോചനയും കൂടാതെ പുരുഷന്മാർ ഓരോ സ്ത്രീയെ 'ഗുണം വാ ദോഷം വാ' ഭാര്യയാക്കുകയും ചെയ്യുന്നു. ജീവപയ്യന്തം സുഖദു:ഖങ്ങളിൽ ഒരുപോലെ പങ്കുകൊളേളണ്ടതായ ദമ്പതീപദത്തെ സ്ത്രീപുരുഷന്മാരുടെ ഛായാപടത്തെ നോക്കി രസിച്ചുംകൊണ്ടാണ് പലപ്പോഴും അവർ പ്രാപിക്കുന്നത്! ഈ സ്ഥിതിക്ക് അമേരിക്കൻ വിവാഹം പരിഹാസത്തിന്നു പാത്രമാവുന്നതിൽ വല്ല അത്ഭുതവും ഉണ്ടോ? മേൽവിവരിച്ച സ്ഥിതി അമേരിക്കയിൽ ഒട്ടാകേയുളള ഒന്നാണ്. ധനികനും ദരിദ്രനും അതിനു ഒരുപോലെ അധീനൻ.കലഹകാരണം എത്ര ശിഥിലമായാലും ശരി; 'വക്കീൽഫീസ്സു' കോടുക്കാൻ പണമുണ്ടായാൽ മതി, ഒരു പുനവ്വിവാഹത്തിനു മുൻകൂട്ടിത്തന്നെ ഒരുക്കം ചെയ്യാം.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/38&oldid=180024" എന്ന താളിൽനിന്ന് ശേഖരിച്ചത്