താൾ:Gadyalathika part-1.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14 മതായി കണ്ടുകിട്ടിയപ്പോൾ അതിന്നു 900 കേറററു തൂക്കമുണ്ടായിരുന്നുവെന്നും ചിലർ പ്രസ്താവിക്കുന്നുണ്ട് . ചരിത്രപ്രസിദ്ധമായ മറ്റുചില വൈരങ്ങളേക്കുറിച്ചുകൂടി സ്വല്പം പറയാം. ഇപ്പോഴുള്ള വൈരങ്ങളിൽവെച്ചു വലിയതു ഒരു കാലത്തു ബോൎണ്ണിയോദ്വീപിലെ സുൽത്താന്റേതായിരുന്ന "രാജാ" എന്ന വൈരമാകുന്നു. 367 കേററ്റു തൂക്കമുള്ള ഇതിനു ഒരു മുട്ടയുടെ ആകൃതിയാണുള്ളത്. ഒരു തവണ ബോൎണ്ണിയോഗവണ്ണർ ഈ വൈരത്തിനു പകരം 100,000 പവനും, സൎവ്വസാമഗ്രികളും നിറച്ച രണ്ടു പടക്കപ്പലുകളും കുറേ പീരങ്കിത്തോക്കുകളും,മറ്റും കൊടുക്കാനൊരുക്കമാണെന്നു പറഞ്ഞിരുന്നുവെങ്കിലും തന്റെ കുടുബത്തിന്റെ ധനപുഷ്ടിയും ഭാഗ്യവും ഈ വൈരത്തെ ആശ്രയിച്ചിട്ടാണ് ഇരിക്കുന്നതെന്ന പൂൎണ്ണവിശ്വാസത്തോടുകൂടിയ രാജാവ് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ചു പ്രവത്തിച്ചില്ല.

    102 കേറററു തൂക്കമുള്ളതും അതിമനോഹരമായതും ആയ "ഓർലോഫ" (Orloff) എന്ന ഒരു വൈരം റഷ്യൻ ചക്രവൎത്തിയുടെ കൈവശം ഉണ്ടായിരുന്നു. മുട്ടയുടെ ആകൃതിയിലുള്ള ഈ വൈരം ഒരു കാലത്തു ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലെ ഒരു ബിംബത്തിന്റെ കണ്ണായിരുന്നുവത്രേ.
    ചരിത്രപ്രസിദ്ധമായ മറെറാരു വൈരം "റീജന്റ്" അല്ലെങ്കിൽ "പിററ് വൈരം" എന്ന് പറയാവുന്നതാണ് ഇതിനു 136 കേറററു തൂക്കമുണ്ടന്നു മാത്രമല്ല, നൈൎമ്മല്യത്തിൽ ഇതിനോടു കിടപിടിക്കത്തക്കതോ ഇതിനേ അതിശയിക്കത്തക്കതോ ആയ വൈരം വേറെ എങ്ങും ഇല്ല. ഇതിന്റെ ആകൃതി മനോമോഹന
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/19&oldid=179877" എന്ന താളിൽനിന്ന് ശേഖരിച്ചത്