താൾ:Gadya Ratnavali part-2.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩o ​​​​​​​​​​​​​​ഗദ്യരത്നാവലി-രണ്ടാം ഭാഗം. രാമവർമ്മ മഹാരാജാവു് ൧൬-വയസ്സായ ഒരു യുവാവും കുറെ മന്ദബുദ്ധിയും ആയിരുന്നതിനാൽ അദ്ദേഹം സ്വാർത്ഥപര ന്മാരും ദുർവൃത്തന്മാരുമായ സേവന്മാരുടെ പാട്ടിലായി. ഈ സേവന്മാരിൽ പ്രധാനി ശങ്കരൻ നമ്പൂരി എന്നൊരാ ളായിരുന്നു. അദ്ദേഹത്തിന്നു് കേശവപ്പിള്ളയുടെ അഭ്യുദ യം നശിപ്പിച്ച് ആ സ്ഥാനത്തു് കയറണമെന്നായിരുന്നു മോഹം. ഇതു നിമിത്തം അദ്ദേഹം ഓരോ ദുർബോധന കൾ ചെയ്ത് മഹാരാജാവിനെ ദിവാൻജിയുടെ പരമശത്രു വാക്കിത്തീർക്കുകയും അദ്ദേഹം കൊട്ടാരത്തിൽ കടക്കുവാൻത ന്നെ പാടില്ലെന്ന് വരുത്തുകയും ചെയ്തു. അങ്ങിനെ കുറെ നാൾ കഴിഞ്ഞപ്പോൾ ഒരുദിവസം അദ്ദേഹത്തെ പണി യിനിന്നു് തീരെ പിരിച്ചു് എന്നു തന്നെയല്ല കൊട്ടാര ത്തിൽ പാറാവിൽ വെയ്ക്കുകയും കൂടി ചെയ്തു. അവിടുന്ന് ൧o-ദിവസം കഴിഞ്ഞപ്പോൾ കേശവപ്പിള്ള കാരാഗൃഹ ത്തിൽ കിടന്നു് പെട്ടെന്നു് മരിച്ചു എന്നു് നമ്പൂരി ജനങ്ങ ളെ അറിയിച്ചു. എന്നാൽ അതു് കാലമൃത്യു അല്ലെന്നും ഈ ദുഷ്ടനമ്പൂരിയുടെ കല്പനപ്രകാരം പരിചാരകന്മാർ അ ദ്ദേഹത്തെ വിഷംകൊടുത്തു് കൊന്നതാണെന്നുമാകുന്നു ഇ പ്പൊഴും ജനങ്ങളുടെ വിശ്വാസം. അദ്ദേഹം മരിച്ച ഉടനെ മഹാരാജാവു് നമ്പൂരിയെ ദിവാൻജിയാക്കി. ദിവാൻപട്ടം കിട്ടിയതിന്റെ ശേഷം അദ്ദേഹം മുമ്പിൽ ചെയ്ത പ്രവൃത്തി കേശവപിള്ളയുടെ സകല മുതലിനെയും സർക്കാരിലേക്കു് അട്ക്കുകയായിരുന്നു. അദ്ദേഹ്ത്തിന്റെ ഭാർയ്യ നിത്യാ ധ രിച്ചിരുന്ന ആഭരണങ്ങളേയും കൂടി പിടിച്ചു പറിച്ചു എന്ന

ല്ലേ പറയേണ്ടു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ratnavali_part-2.pdf/35&oldid=159534" എന്ന താളിൽനിന്ന് ശേഖരിച്ചത്