താൾ:Gadgil report.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌-2011


............................................................................................................................................................................................................

പട്ടിക 3 : മേഖലകളിലേക്ക്‌ നിർദ്ദേശിച്ചിട്ടുള്ള പ്രദേശം 50 ത്തിൽ അധികമുള്ള പശ്ചിമഘട്ടജില്ലകൾ

സംസ്ഥാനം ജില്ലകൾ മേഖല ഒന്നിലെ താലൂക്കുകൾ മേഖല രണ്ടിലെ താലൂക്കുകൾ മേഖല മൂന്നിലെ താലൂക്കുകൾ
ഗുജറാത്ത്‌ 3 1 1 1
മഹാരാഷ്‌ട്ര 10 32 4 14
ഗോവ 2 ബാധകമല്ല ബാധകമല്ല ബാധകമല്ല
കർണ്ണാടക 11 26 5 12
കേരളം 12 15 2 8
തമിഴ്‌നാട്‌ 6 9 2 2
മൊത്തം 44 83 14 37

50 ശതമാനമോ അതിലധികമോ പ്രദേശം പശ്ചിമഘട്ട അതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുള്ള താലൂക്കുകൾ മാത്രമേ പട്ടിക 3ൽ ചേർത്തിട്ടുള്ളൂ മേഖല ഒന്നിന്റെയോ, രണ്ടിന്റെയോ നിലവാരം കല്‌പിക്കപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട താലൂക്കുകൾ പട്ടിക 3ൽ ഉൾപ്പെടുത്താത്തവ പട്ടിക നാലിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌ ഗോവയുടെ കാര്യത്തിൽ 1 മിനിട്ട്‌ x 1 മിനിട്ട്‌ സമചതുരമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌ ഗോവയുടെ വലിപ്പക്കുറവ്‌ പരിഗണിച്ച്‌ മേഖലാവത്‌ക്കരണത്തിന്‌ പരിസ്ഥിതി സവിശേഷതയാണ്‌ അല്ലാതെ താലൂക്കല്ല ആധാരമാക്കിയിട്ടുള്ളത്‌ (അനുബന്ധം ഒന്ന്‌ കാണുക) ഈ മേഖലകൾ ഗോവയിലിപ്പോൾ നടന്നുവരുന്ന മേഖലാ പ്ലാൻ 2021-ലെ പരിസ്ഥിതി ദുർബലമേഖലാവൽക്കരണവുമായി സമഞ്‌ജസപ്പെടണം.

പട്ടിക 4 : മേഖല ഒന്നിലേക്കും രണ്ടിലേക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശം 50 ത്തിൽ താഴെ ഉള്ള പശ്ചിമഘട്ട ജില്ലകൾ

സംസ്ഥാനം പശ്ചിമഘട്ടത്തിലെജില്ലകൾ മേഖല ഒന്നിൽ പെടുന്നവ മേഖല രണ്ടിൽ പെടുന്നവ
ഗുജറാത്ത്‌ 2 - 4
മഹാരാഷ്‌ട്ര 11 6 23
ഗോവ - - -
കർണ്ണാടക 15 1 22
കേരള 9 2 16
തമിഴ്‌നാട്‌ - - -
  • അനുബന്ധം 2, 3 കാണുക

ഇതുപോലെ ഉൾപ്പെടുത്തേണ്ട ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി വിപുലമായ ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ മേഖല ഒന്നിന്റെയും രണ്ടിന്റെയും അതിരുകൾ നിശ്ചയിക്കുകയും പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ് പ്ലാനിന്‌ രൂപം നൽകുകയും ചെയ്യേണ്ടത്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയാണ്‌. അത്തരത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ഒരു സംരംഭമാണ്‌ ബോക്‌സ്‌ 5ൽ കൊടുത്തിട്ടുള്ളത്‌ പട്ടിക 5ൽ കൊടുത്തിട്ടുള്ള സിന്ധുദുർഗ്‌ ദില്ലയിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കി സമർപ്പിച്ചു ഇത്തരമൊരു പ്രമേയത്തിന്റെ സംക്ഷിപ്‌ത രൂപം ബോക്‌സ്‌ 6ൽ കാണാം.

............................................................................................................................................................................................................

25


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/52&oldid=159434" എന്ന താളിൽനിന്ന് ശേഖരിച്ചത്