താൾ:GaXXXIV6-1.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 188 —

നാം ചീട്ടിടുക" എന്നു തമ്മിൽ തമ്മിൽ പറഞ്ഞു., ചീട്ടു
ഇട്ടപ്പോൾ യോനാ തന്നേ കുറ്റക്കാരനെന്നു തെളി
ഞ്ഞു. അപ്പോൾ അവൻ: "എന്നെ എടുത്തു കടലിൽ
ഇട്ടുകളവിൻ, എന്നാൽ സമുദ്രത്തിന്നു അടക്കം വരും"
എന്നു പറഞ്ഞു. അവർ: "യഹോവയേ, ഈ ആൾ
നിമിത്തമായി ഞങ്ങളെ ഒടുക്കുകയും കുറ്റമില്ലാത്ത
രക്തത്തെ ഞങ്ങളുടെ മേൽ വെക്കയും ചെയ്യരുതേ"
എന്നു പ്രാൎത്ഥിച്ചു. പിന്നെ യോനായെ എടുത്തു
കടലിൽ ഇട്ടുകളഞ്ഞു, കടൽ ശാന്തമാകയും ചെയ്തു.

ആകയാൽ ജനങ്ങൾ ദൈവത്തെ ഏറ്റവും ഭയ
പ്പെട്ടു, ബലിയും നേൎച്ചകളും കഴിക്കയം ചെയ്തു. അ
നന്തരം ഒരു വലിയ മത്സ്യം യോനായെ വിഴുങ്ങി.
യോനാ പ്രാൎത്ഥിച്ചപ്പോൾ ദൈവകടാക്ഷത്താൽ നാ
ശം ഒന്നും വരാതെ മൂന്നു രാപ്പകൽ കഴിഞ്ഞ ശേഷം
അതു അവനെ കരമേൽ ഛൎദ്ദിച്ചു കളഞ്ഞു.

2. അതിന്റെ ശേഷം യഹോവ രണ്ടാമതും അവ
നോടു: "നീ എഴുനീറ്റു നിനവെപട്ടണത്തിലേക്കു
ചെന്നു, ഞാൻ പറയുന്നതിനെ ഘോഷിച്ചു പറക",
എന്നു കല്പിച്ചപ്പോൾ അവൻ ചെന്നെത്തി: "ഇനി
൪൦ ദിവസം കഴിഞ്ഞാൽ നിനവെ ഒടുങ്ങിപ്പോകും"
എന്നു വിളിച്ചറിയിച്ചു.

3. അപ്പോൾ ജനങ്ങൾ ഭയപ്പെട്ടു ഉപവാസം ക
ഴിച്ചു രട്ടുകളെ ഉടുത്തു, രാജാവും ദുഃഖിച്ചു: "മനുഷ്യരും
മൃഗങ്ങളും നോറ്റു താല്പൎയ്യമായി ദൈവത്തോടു നില
വിളിച്ചു ഓരോരുത്തൻ തന്റെ ദുൎമ്മാൎഗ്ഗത്തെ വിട്ടു
മനസ്സു തിരിയട്ടെ; പക്ഷേ ദൈവം കരുണവിചാ
രിച്ചു വരേണ്ടുന്ന നാശത്തെ നീക്കിക്കളയുമായിരി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/192&oldid=197123" എന്ന താളിൽനിന്ന് ശേഖരിച്ചത്