താൾ:GaXXXIV5a.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 165

106 നിന്റേ നീതിന്യായങ്ങളെ പ്രമാണിപ്പാൻ
ഞാൻ ആണയിട്ടു നിവൃത്തിക്കയും ചെയ്തു.

107 ഞാൻ അത്യന്തം വലഞ്ഞുപോയി
യഹോവേ, തിരുവചനപ്രകാരം എന്നെ ഉയിൎപ്പിച്ചാലും!

108 യഹോവേ, എൻ വായിലേ മനഃപൂൎവ്വകാഴ്ചകളെ രസിച്ചുകൊണ്ടു
നിന്റേ ന്യായങ്ങളെ എന്നെ പഠിപ്പിക്കേയാവു!

109 എൻ ദേഹി നിത്യം എൻ കൈയിൽ തന്നേ
നിന്റേ ധൎമ്മം മറക്കുന്നില്ല താനും.

110 ദുഷ്ടന്മാർ എനിക്കു കണി വെച്ചു
എങ്കിലും നിന്റേ നിയോഗങ്ങളെ ഞാൻ വിട്ടുഴന്നില്ല.

111 നിന്റേ സാക്ഷ്യങ്ങൾ എൻ ഹൃദയത്തിന്ന് ആനന്ദമാകയാൽ
ഞാൻ അവറ്റെ എന്നേക്കും അവകാശമായി അടക്കി.

112 അന്തം വരേ എപ്പോഴും
തിരുവെപ്പുകളെ അനുഷ്ഠിപ്പാൻ എൻ ഹൃദയത്തെ ചായ്ക്കുന്നു.

സാമെൿ.

113 ഇരുമനസ്സുള്ളവരെ ഞാൻ പകെച്ചു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.

114 എന്റേ മറയും പലിശയും നീ തന്നേ
നിന്റേ വചനത്തെ ഞാൻ പാൎത്തു നിന്നു.

115 ദുഷ്കൎമ്മികളേ, എന്നെ വിട്ടു മാറുവിൻ
എൻ ദൈവത്തിൻ കല്പനകളെ ഞാൻ സൂക്ഷിക്കേ ഉള്ളൂ.

116 ഞാൻ ഉയിൎപ്പാൻ തിരുമൊഴിയാൽ എന്നെ നിവിൎത്തുക
എൻ പ്രത്യാശ പൊട്ടാക്കി എന്നെ നാണിപ്പിക്കൊല്ല.

117 രക്ഷപെടുവാനും തിരുവെപ്പുകളെ നിത്യം നോക്കിക്കൊൾ്വാനും
എന്നെ താങ്ങേണമേ.

118 തിരുവെപ്പുകളെ വിട്ടു തെറ്റുന്നവരെ ഒക്കയും നീ തൃണീകരിക്കുന്നു,
അവരുടേ ചതി പഴുതിലത്രേ.

119 ഭൂമിയിലേ സകല ദുഷ്ടന്മാരെയും നീ കിട്ടം പോലേ സന്നമാക്കുന്നു
അതുകൊണ്ടു നിന്റേ സാക്ഷ്യങ്ങളെ ഞാൻ സ്നേഹിക്കുന്നു.

120 നിന്നെ പേടിക്കയാൽ എൻ മൈ കോൾ്മയിർ കൊള്ളുന്നു
നിന്റേ ന്യായവിധികളെ ഞാൻ ഭയപ്പെടുകയും ചെയ്യുന്നു.

ആ'യിൻ.

121 ഞാൻ ന്യായവും നീതിയും ചെയ്തു
പീഡിപ്പിക്കുന്നവൎക്കു നീ എന്നെ ഏല്പിച്ചു വിടുകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/167&oldid=189098" എന്ന താളിൽനിന്ന് ശേഖരിച്ചത്