താൾ:GaXXXIV5a.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൩. Psalms, LXXXIII. 109

൮൩. സങ്കീൎത്തനം.

വലുതായ ഞെരുക്കം (൬) പത്തു പുറജാതികളുടേ കൂട്ട്ക്കെട്ടിനാൽ ഉണ്ടായ
പ്പോൾ (൧൦) പണ്ടുള്ള രക്ഷകളെ ഓൎപ്പിച്ചു (൧൪) ശത്രുശിക്ഷ അപേക്ഷിച്ചതു;
(കാലം: ൪൮ പോലേ).

ആസാഫിന്റേ (സന്തതിയാൽ) കീൎത്തനപ്പാട്ടു.

2 ദൈവമേ, മിണ്ടാതിരിക്കൊല്ല,
ദേവ, മൌനമാകയും അടങ്ങി പാൎക്കയും അരുതേ!

3 അതാ നിന്റേ ശത്രുക്കൾ മുഴങ്ങുകയും
നിൻ പകയർ തല പൊന്തിക്കയും,

4 തിരുജനത്തിന്റേ നേരേ കൌശലം മന്ത്രിച്ചു
നിന്റേ മറയത്തുള്ളവരെ കൊള്ളേ ആലോചിക്കയും ചെയ്തു ചൊല്ലുന്നിതു:

5 അല്ലയോ നാം വന്നു അവരെ ജാതിയാകാതവണ്ണം സന്നമാക്കി
ഇസ്രയേൽനാമം ഇനി ഓൎക്കപ്പെടാതാക്കി വെക്കുക!

6 ഇങ്ങനേ ഒക്കത്തക്ക ഹൃദയത്തോടേ ആലോചിച്ചു
നിന്നെക്കൊള്ളേ സഖ്യം ചെയ്തതു,

7 ഏദോം ഇശ്മയേലർ ഇവരുടേ കൂടാരങ്ങൾ
മോവാബ് ഹഗരരും,

8 ഗബാൽ അമ്മോൻ, അമലേക്കും
തൂർ വാസികളോടേ ഫലിഷ്ടയും തന്നേ;

9 അശ്ശൂർ കൂടേ അവരോടു പറ്റിപ്പോയി
ലോത്തിൻ പുത്രന്മാൎക്ക് ഇവർ ഭുജമായി വന്നു. (സേല)

10 അവരോട് നി ചെയ്കേ വേണ്ടതു
മിദ്യാൻ സീസരാ യാബീൻ ഇവരോടു കീശോൻ താഴ്വരയിൽ (ചെയുതു)

11 ആയവർ എൻദോരിൽ തീൎന്നു പോയി [പോലേ
നിലത്തിന്നു വളമായി.

12 ഓറെബ് ജേബ് എന്നവരെ പോലേ അവരുടേ നായകന്മാരെയും
ജെബഃ ചല്മുന്ന എന്ന പോലേ അവരുടേ എല്ലാ അഭിഷിക്തരെയും ഇടുക,

18 ദൈവത്തിൻ വാസങ്ങളെ നാം ഇങ്ങ് അടക്കുക
എന്നു ചൊല്ലുന്നവരെ തന്നേ!

14 എൻ ദൈവമേ, അവരെ ചുഴലിക്കണക്കേ
കാററിന്മുമ്പിലേ കുച്ചി പോലേയാക്കുക,

15 കാട്ടിനെ ദഹിപ്പിക്കുന്ന തീക്കും
മലകളെ കത്തിക്കുന്ന ജ്വാലെക്കും ഒത്തവണ്ണമേ,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/111&oldid=188990" എന്ന താളിൽനിന്ന് ശേഖരിച്ചത്