താൾ:GaXXXIV5 2.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 Isaiah, XVI. യശയ്യാ ൧൬. അ

<lg n="൪"> ഉഴലുനവനെ കാട്ടിക്കൊടുക്കായ്ക! മോവാബിൽനിന്നു ഭ്രഷ്ടരായവർ
അങ്ങു മേക്കൊള്ളട്ടേ, പാഴാക്കുന്നവന്റെ മുഖത്തുനിന്ന് അവൎക്കു മറ
വിടം ആകേണമേ. എങ്ങനേ എന്നാൽ ഉപദ്രവി ഒഴിഞ്ഞു പാഴാക്കുന്ന
</lg><lg n="൫">വൻ ഒടുങ്ങി, ചവിട്ടുന്നവർ ദേശത്തുനിന്നു തീൎന്നുപോയി; ദയയാൽ ഒരു
സിംഹാസനം സ്ഥിരമായി, ദാവിദിൻ കൂടാരത്തിൽ ന്യായം തേടി നീതി
യെ ഉഴറ്റിക്കൊള്ളുന്ന ഒരു വിധികൎത്താവ് ഉണ്മയിൽ അതിന്മേൽ വ
സിക്കുന്നു.

</lg>

<lg n="൬">ഞാങ്ങളോ അതിഡംഭിയായ മോവാബിന്റെ ഡംഭത്തെയും അഹങ്കാര
</lg><lg n="൭">ക്രോധവമ്പുകളെയും തുമ്പില്ലാത്ത അണകളെയും കേട്ടിരിക്കുന്നു. അതു
കൊണ്ടു മോവാബിനെ ചൊല്ലി മോവാബ് മുറയിടും, എല്ലാം മുറയിടും;
ഓട്ടുകോട്ടയുടെ മുന്തിരിങ്ങക്കട്ടകൾ നിമിത്തം നിങ്ങൾ മുറ്റും ഇടിഞ്ഞിട്ടു
</lg><lg n="൮"> കശുകശുക്കും. എന്തെന്നാൽ ഹെശ്ബോനിലേ പാടങ്ങളും വാടിപ്പോയി,
സിബ്മയിലേ മുന്തിരിവള്ളിക്കു ജാതികൎത്താക്കൾ നല്ലൊടികളെ ഒടി
ച്ചു അവ യാജെരോളം എത്തി മരുവിലും പടൎന്നു അതിൻ ശാഖ
</lg><lg n="൯">കൾ പരന്നു കടലിനെയും കടന്നുവല്ലോ. അതുകൊണ്ടു ഞാൻ യാജെർ
കരയും പോലേ സിബ്മയിലേ വള്ളിയെ ചൊല്ലി കേഴും, ഹെശ്ബോനും
എലാലയും ആയുള്ളോവേ എൻ കണ്ണുനീർകൊണ്ടു നിന്നെ നനെക്കും.
നിന്റെ വേനലിനും കൊയ്ത്തിനും അട്ടഹാസം തട്ടുകയാൽ തന്നേ,
</lg><lg n="൧൦"> തോപ്പിൽനിന്നു സന്തോഷവും ആനന്ദവും അടങ്ങിപ്പോയി പറമ്പുകളിൽ
ആൎപ്പുമില്ല ആരംവവും ഇല്ല ചക്കുരലിൽ മെതിക്കുന്നവനു വിഞ്ഞു മെതി
</lg><lg n="൧൧"> ഇല്ല; ആ അട്ടഹാസത്തെ ഞാൻ നിറുത്തിക്കുളഞ്ഞു. അതുകൊണ്ട് എ
ന്റെ കടൽ മോവാബിനെ കുറിച്ചും ഉള്ളം ഓട്ടുകോട്ടയെ കുറിച്ചും കിന്ന
</lg><lg n="൧൨">രം പോലേ മുരളുന്നു. അപ്പോൾ മോവാബ് (ദേവനെ) തേടി കുന്നുകാ
വിൽ അദ്ധ്വാനിച്ചു മടുത്തുപോയി എന്നുവരും, അവൻ പ്രാൎത്ഥിപ്പാൻ ത
</lg><lg n="൧൩">ന്റെ ശുദ്ധസ്ഥലം പ്രവേശിച്ചാലും ആവതില്ല എന്നു വരും.- യഹോ
</lg><lg n="൧൪">വ മോവാബിനെ ചൊല്ലി മുമ്പേ ഉരെച്ച വചനം ഇതത്രേ. ഇപ്പോ
ഴോ യഹോവ ഉരെക്കുന്നിതു: ക്രലിക്കാരന്റെ ആണ്ടുകളാൽ മൂവാണ്ടു
കൊണ്ടു മോവാബീൻ തേജസ്സ് ആ വലിയ കോലാഹലം എല്ലാം ഇരു
ന്നാലും എളുതാകം,, ശേഷിപ്പും ഇത്തിരി അല്പമാം, ഏറയല്ല.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/32&oldid=191675" എന്ന താളിൽനിന്ന് ശേഖരിച്ചത്