താൾ:GaXXXIV1.pdf/591

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ യൊഹന്നാൽ ൩. അ. ൨൯൧

<lg n="">ന്നവനല്ലാതെ പിന്നെ ആര അസത്യവാദിയാകുന്നു പിതാവിനെ
യും പുത്രനെയും നിഷെധിക്കുന്നവൻതന്നെ അന്തിക്രിസ്തുവാകുന്നു✱</lg><lg n="൨൩"> ആരെങ്കിലും പുത്രനെനിഷെധിക്കുന്നുവൊ ആയവന പിതാവായ
വനില്ല (എന്നാൽ പുത്രനെ അറിയിക്കുന്നവന്ന പിതാവും ഉണ്ട)✱</lg><lg n="൨൪"> അതുകൊണ്ട ആദി മുതർ തുടങ്ങി നിങ്ങൾ കെട്ടിട്ടുള്ളത നിങ്ങളിൽ
സ്ഥിരമായിരിക്കട്ടെ ആദി മുതൽ തുടങ്ങി നിങ്ങൾ കെട്ടിട്ടുള്ളത നി
ങ്ങളിൽ സ്ഥിരമായിരുന്നാൽ നിങ്ങൾ പുത്രങ്കലും പിതാവിങ്ക</lg><lg n="൨൫">ലും സ്ഥിരപ്പെട്ടിരിക്കും✱ നിത്യ ജീവൻ എന്നുള്ളത അവൻ ന</lg><lg n="൨൬">മുക്ക ചെയ്ത വാഗ്ദത്തമാകുന്നു✱ നിങ്ങളെ ചതിക്കുന്നവരെ കുറിച്ച</lg><lg n="൨൭"> ഞാൻ ഇക്കാൎയ്യങ്ങളെ നിങ്ങൾക്ക എഴുതിയിരിക്കുന്നു✱ എന്നാൽ
നിങ്ങൾ അവങ്കൽനിന്ന പ്രാപിച്ച അഭിഷെകം നിങ്ങളിൽ സ്ഥി
രമായിരിക്കുന്നു നിങ്ങൾക്ക ഒരുത്തൻ ഉപദെശിപ്പാൻ നിങ്ങൾക്ക
ആവശ്യവുമില്ല എന്നാൽ ആ അഭിഷെകം തന്നെ നിങ്ങൾക്ക സക
ല കാൎയ്യങ്ങളെയും ഉപദെശിക്കയും അത സത്യമായിരിക്കയും വ്യാജ
മല്ലാതിരിക്കയും ചെയ്യുന്ന പ്രകാരവും ആയത നിങ്ങൾക്ക ഉപദെ
ശിച്ച പ്രകാരവും തന്നെ നിങ്ങൾ അവങ്കൽ സ്ഥിതി ചെയ്യെണം✱</lg><lg n="൨൮"> ഇപ്പൊഴും ചെറിയ പൈതങ്ങളെ അവൻ വെളിപ്പെടുമ്പൊൾ ന
മുക്ക ധൈൎയ്യമുണ്ടാകയും നാം അവന്റെ വരവിൽ അവന്റെ മു
മ്പാക ലജ്ജപ്പെടാതിരിക്കയും ചെയ്യെണ്ടുന്നതിന്നായിട്ട അവങ്കൽ</lg><lg n="൨൯"> സ്ഥിതി ചെയ്വിൻ✱ അവൻ നീതിമാനാകുന്നു എന്ന നിങ്ങൾ അ
റിയുന്നു എങ്കിൽ നീതിയെ നടത്തുന്നവനൊക്കയും അവങ്കൽ
നിന്ന ജനിച്ചിരിക്കുന്നു എന്ന നിങ്ങൾ അറിയുന്നു✱</lg>

൩ അദ്ധ്യായം

൧ ദൈവത്തിന്ന നമ്മെ തന്റെ പുത്രന്മാരാക്കി തീൎക്കുന്നതിൽ ന
മ്മൊടുള്ള വിശെഷാൽ സ്നെഹത്തെ അവൻ അറിയിക്കുന്നത.
— ൩ അതുകൊണ്ട നാം വണക്കത്തൊടെ അവന്റെ കല്പനക
ളെ പ്രമാണിക്കയും, — ൧൧ വിശെഷിച്ച സഹൊദരസംബന്ധ
മായി തമ്മിൽ തമ്മിൽ സ്നെഹിക്കയും ചെയ്യെണ്ടുന്നതാകുന്നു എ
ന്നുള്ളത.

<lg n="">നാം ദൈവത്തിന്റെ പുത്രന്മാരെന്ന വിളിക്കപ്പെടെണ്ടുന്നതി
ന്ന പിതാവ നമുക്ക എത്ര വലിയ സ്നെഹത്തെ നൽകി എന്ന നൊ
ക്കിക്കൊൾവിൻ ഇത ഹെതുവായിട്ട ലൊകം നമ്മെ അറിയുന്നില്ല</lg><lg n="൨"> അതെന്തുകൊണ്ടെന്നാൽ അത അവനെ അറിഞ്ഞിട്ടില്ല✱ പ്രി
യമുള്ളവരെ ഇപ്പൊൾ നാം ദൈവത്തിന്റെ പുത്രന്മാരാകുന്നു
നാം ഇന്നപ്രകാരമിരിക്കുമെന്നുള്ളത ഇനിയും സ്പഷ്ടമായതുമില്ല
എങ്കിലും അവൻ പ്രകാശപ്പെടുമ്പൊൾ നാം അവനൊട സദൃശ
ന്മാരാകുമെന്ന നാം അറിയുന്നു അതെന്തുകൊണ്ടെന്നാൽ അവൻ</lg><lg n="൩"> ഇരിക്കുന്ന പ്രകാരം തന്നെ അവനെ നാം കാണും✱ അവങ്കൽ</lg>


Ll

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/591&oldid=177495" എന്ന താളിൽനിന്ന് ശേഖരിച്ചത്