താൾ:GaXXXIV1.pdf/542

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൦ എബ്രായക്കാർ ൧. അ.

<lg n="">കൊണ്ട നിന്റെ ദൈവമാകുന്ന ദൈവം നിന്റെ കൂട്ടക്കാരെക്കാ</lg><lg n="൧൦">ളും നിന്നെ ആനന്ദതൈലം കൊണ്ട അഭിഷേകം ചെയ്തു ✱ വി
ശേഷിച്ചും കൎത്താവെ നീ ആദിയിൽ ഭൂമിയെ അടിസ്ഥാനപ്പെടു
ത്തി മെൽലൊകങ്ങളും നിന്റെ കൈകളുടെ ക്രിയകൾ ആകുന്നു✱</lg><lg n="൧൧"> അവ നശിച്ചപൊകും നീ സ്ഥിരമായിരിക്കുന്നു താനും അവ ഒക്ക</lg><lg n="൧൨">യും ഒരു വസ്ത്രംപോലെ പഴയതായി പൊകും ✱ അവയെ നീ ഒ
ര ഉടപുടവപൊലെ ചുരുട്ടുകയും അവ മാറിപ്പോകയും ചെയ്യും
എങ്കിലും നീ യഥാപ്രകാരമിരിക്കുന്നു നിന്റെ സംവത്സരങ്ങളും ഒ</lg><lg n="൧൩">ടുങ്ങുകയില്ല✱ ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാ
ക്കുവൊളത്തിന്ന എന്റെ വലത്തുഭാഗത്തിങ്കൽ ഇരിക്ക എന്ന അ
വൻ ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പൊഴും പറഞ്ഞിട്ടുണ്ടൊ✱</lg><lg n="൧൪"> അവരെല്ലാവരും രക്ഷയെ അവകാശമായനുഭവിപ്പാനുള്ളവൎക്കാ
യിട്ട ശുശ്രൂഷ ചെയ്യുന്നതിന്ന അയക്കപ്പെട്ടവരായി ശുശ്രൂഷിക്കു
ന്ന ആത്മാക്കൾ അല്ലയൊ✱</lg>

൨ അദ്ധ്യായം

൧ നാം യെശു ക്രിസ്തുവിങ്കൽ അനുസരിച്ചിരിക്കേണ്ടുന്നതാകുന്നു
എന്നും.—൫ അത അവന തന്റെ മെൽ നമ്മുടെ പ്രകൃതി
യെ എടുത്തുകൊൾവാൻ കൃപ തൊന്നിയതുകൊണ്ടാകുന്നു എ
ന്നും.— ൧൪ അത വെണ്ടുന്നതായിരുന്നു എന്നും ഉള്ളത.

<lg n="">അതുകൊണ്ട നാം അവയെ ഒരിക്കലും വിട്ടുകളായാതെ നാം കെ
ട്ടിട്ടുള്ള കാൎയ്യങ്ങളിൽ എറ്റവും മഹാ ജാഗ്രതപ്പെടെണ്ടിയവരാകു</lg><lg n="൨">ന്നു✱ എന്തു കൊണ്ടെന്നാൽ ദൈവദൂതന്മാരാൽ പറയപ്പെട്ട വച
നം സ്ഥിരമായിരിക്കയും സകല ലംഘനവും അനുസരണക്കെടും</lg><lg n="൩"> നീതിയുള്ള പ്രതിഫലത്തെ പ്രാപിക്കയും ചെയ്തു എങ്കിൽ✱ നാം
ഇത്ര വലിയ രക്ഷയെ ഉദാസീനമായി വിചാരിച്ചാൽ നാം എ
ങ്ങിനെ തെറ്റി നില്ക്കും ആയത ആദ്യം കൎത്താവിനാൽ പറയ
പ്പെട്ടു തുടങ്ങി കെട്ടവരാൽ നമുക്ക സ്ഥിരമാക്കപ്പെടുകയും ചെയ്തു ✱</lg><lg n="൪"> (അവൎക്കു) ദൈവം കൂടെ അടയാളങ്ങളാലും അത്ഭുതങ്ങളാലും പ
ല പ്രകാരമുള്ള അതിശയങ്ങളാലും തന്റെ ഇഷ്ടപ്രകാരം പരിശ</lg><lg n="൫">ദ്ധാത്മാവിന്റെ വരങ്ങളാലും സാക്ഷിയായി നിന്നു✱ എന്തുകൊ
ണ്ടെന്നാൽ നാം കുറിച്ചു പറയുന്നതായി വരുവാനുള്ള ലോകത്തെ</lg><lg n="൬"> അവൻ ദൈവദൂതന്മാൎക്ക കീഴാക്കീട്ടില്ല✱ എന്നാൽ ഒരു സ്ഥല
ത്തിൽ ഒരുത്തൻ സാക്ഷിയായി പറയുന്നത എന്തെന്നാൽ മനു
ഷ്യനെ നി ഒാൎപ്പാൻ അവൻ എങ്കിലും മനുഷ്യന്റെ പുത്രനെ നീ</lg><lg n="൭"> ദൎശിപ്പാൻ അവൻ എങ്കിലും എന്ത മാത്രമുളളൂ ✱ നീ അവനെ ദൈ
വദൂതന്മാരെക്കാൾ അല്പം ചെറിയവനാക്കി മഹത്വത്താലും ബഹു
മാനത്താലും അവനെ കിരീടം ധരിപ്പിക്കയും നിന്റെ കൈകളു
ടെ ക്രിയകളിന്മെൽ അവനെ അധികാരിയാക്കുകയും ചെയ്തു ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/542&oldid=177446" എന്ന താളിൽനിന്ന് ശേഖരിച്ചത്