താൾ:GaXXXIV1.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ മത്തായി ൧൨. അ.

<lg n="">രി ഒരു ലക്ഷ്യത്തെ അന്വെഷിക്കുന്നു യൊനാ എന്ന ദീൎഘദൎശി
യുടെ ലക്ഷ്യമല്ലാതെ മറ്റൊരു ലക്ഷ്യവും അതിന്ന കൊടുക്കപ്പെ</lg><lg n="൪൦">ടുകയില്ല✱ എന്തുകൊണ്ടെന്നാൽ യൊനാ എതുപ്രകാരം മത്സ്യത്തി
ന്റെ വയറ്റിൽ മൂന്നു പകലും മൂന്നു രാവുമായിരുന്നുവൊ അപ്ര
കാരം മനുഷ്യന്റെ പുത്രനും ഭൂമിയുടെ ഹൃദയത്തിൽ മൂന്നു പക</lg><lg n="൪൧">ലും മൂന്നു രാവുമിരിക്കും✱ നിനവായ മനുഷ്യർ വിധിയിൽ ൟ
സന്തതിയൊടു കൂട എഴുനീല്ക്കുകയും അതിനെ ശിക്ഷക്ക വിധിക്ക
യും ചെയ്യു അതെന്തുകൊണ്ടെന്നാൽ അവർ യൊനയുടെ പ്രസംഗ
ത്തിങ്കൽ അനുതപിച്ചു എന്നാൽ കണ്ടാലും യൊനായെക്കാൾ ഒരു</lg><lg n="൪൨"> ശ്രെഷ്ഠൻ ഇവിടെ ഉണ്ട✱ തെക്കെ രാജ സ്ത്രീ വിധിയിങ്കൽ ൟ
സന്തരിയൊടു കൂട എഴുനീല്ക്കയും അതിനെ ശിക്ഷക്ക വിധിക്ക
യും ചെയ്യും അതെന്തുകൊണ്ടെന്നാൽ അവൾ ഭൂമിയുടെ അറുതികളിൽ
നിന്ന ശലൊമൊന്റെ ജ്ഞാനത്തെ കെൾപ്പാനായിട്ട വന്നു കണ്ടാ</lg><lg n="൪൩">ലും ശലൊമൊനെക്കാൾ ഒരു ശ്രെഷ്ഠൻ ഇവിടെ ഉണ്ട✱ മ്ലെച്ശാ
ത്മാവ ഒരു മനുഷ്യങ്കൽനിന്ന പുറപ്പെട്ടപ്പൊൾ അവൻ നീരില്ലാ
ത്ത സ്ഥലങ്ങളിൽ ആശ്വാസത്തെ അന്വെഷിച്ചുകൊണ്ട സഞ്ചരി</lg><lg n="൪൪">ക്കുന്നു കാണുന്നതുമില്ല✱ അപ്പൊൾ അവൻ പറയുന്നു ഞാൻ വി
ട്ട പുറപ്പെട്ടു പൊന്ന എന്റെ വീട്ടിലെക്ക തിരിച്ചു പൊകും പി
ന്നെ അവൻ വരുമ്പൊൾ അതിനെ ഒഴിയപ്പെട്ടതും അടിച്ചവാരി</lg><lg n="൪൫"> അലങ്കരിക്കപ്പെട്ടതുമായി കാണുന്നു✱ അപ്പൊൾ അവൻ ചെന്ന
തന്നെക്കാൾ അധികം ദുഷ്ടതയുള്ള മറ്റു ഏഴാത്മാക്കളെ തന്നൊടു
കൂട കൂട്ടി കൊണ്ടുവരികയും അവർ അകത്ത കടന്ന അവിടെ പാ
ൎക്കയും ചെയ്യുന്നു ആ മനുഷ്യന്റെ ഒടുക്കത്ത കാൎയ്യങ്ങൾ മുമില
ത്തെതിലും വഷളായി ഭവിക്കയും ചെയ്യുന്നു അപ്രകാരം തന്നെ ൟ
ദുഷ്ഠതയുള്ള സന്തതിക്കും ഭവിക്കും✱</lg>

<lg n="൪൬">പിന്നെ അവൻ ജനങ്ങളൊട ഇനിയും സംസാരിക്കുമ്പൊൾ ക
ണ്ടാലും അവന്റെ മാതാവും സഹൊദരന്മാരും അവനൊട സംസാ</lg><lg n="൪൭">രിപ്പാൻ അഗ്രഹിച്ചിട്ട പുറത്ത നിന്നു✱ അപ്പൊൾ ഒരുത്തൻ അ
വനൊട കണ്ടാലും നിന്റെ മാതാവും നിന്റെ സഹൊദരന്മാരും
നിന്നൊട സംസാരിപ്പാൻ ആഗ്രഹിച്ചിട്ട പുറത്ത നില്ക്കുന്നു എന്ന</lg><lg n="൪൮"> പറഞ്ഞു✱ എന്നാറെ അവൻ തന്നൊട പറഞ്ഞവനൊട ഉത്ത
രമായിട്ട എന്റെ മാതാവ ആരാകുന്നു എന്റെ സഹൊദരന്മാ</lg><lg n="൪൯">രും ആരാകുന്നു എന്ന പറഞ്ഞു✱ പിന്നെ അവൻ തന്റെ ക
യ്യെ തന്റെ ശിഷ്യന്മാരുടെ നെരെ നീട്ടി പറഞ്ഞു കണ്ടാലും എ</lg><lg n="൫൦">ന്റെ മാതാവും എന്റെ സഹൊദരന്മാരും✱ എന്തുകൊണ്ടെന്നാൽ
ആരെങ്കിലും സ്വൎഗ്ഗത്തിങ്കലുള്ളവനായ എന്റെ പിതാവിന്റെ ഇ
ഷ്ടത്തെ ചെയ്യുന്നുവൊ അവൻ എന്റെ സഹൊദരനും സഹൊദ
രിയും മാതാവും ആകുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/40&oldid=176944" എന്ന താളിൽനിന്ന് ശേഖരിച്ചത്