നാട്ടുകാൎക്കു് ‘ജി.പി.’ എന്ന രണ്ടക്ഷരങ്ങളാൽ സുപരിചിതനായിരുന്ന ജി. പരമേശ്വരൻപിള്ള. ൧വ്വ൬൪ ഫെബ്രുവരി ൨൬-ɔo തിയതി ഭൂജാതനായി. അദ്ദേഹത്തിന്റെ കുടുംബം തിരുവനന്തപുരത്തു നിന്നു് ഏകദേശം പത്തുമൈൽ വടക്കുള്ള പള്ളിപ്പുറം ദേശത്താണ്. ബാല്യത്തിൽ തന്നെമാതാപിതാക്കന്മാരെ നഷ്ടപ്പെട്ടകുട്ടി തന്റെ മാത്രസഹോദരിയുടെ വാൽസല്യമസ്യണമായ സംരക്ഷണത്തിൽ വളൎന്നു് ബാല്യദശയെ തരണം ചെയ്തു. പിന്നിടു് മഹാരാജാസ് ഹൈസ്ക്കൂളിലും, തുടൎന്നു് രാജകീയ കലാശാലയിലും വിദ്യാഭ്യാസം നടത്തി. പിന്നീടു് മഹാരാജാസ് ഹൈസ്ക്കൂളിലും, തുടൎന്ന് രാജകീയ കലാശാലയിലും വിദ്യാഭ്യാസം നടത്തി. ഒരുവിദ്യാൎത്ഥിയായിരുന്നപ്പേൾതന്നെ ജി. പി.യുടെ വ്യക്തിമഹത്വം തെളിഞ്ഞുകണ്ടിരുന്നു. അക്കാലത്തെ ഒരു ഒന്നാംകിട ഫുട്ബോൾ കളിക്കാരനായിരുന്ന അദ്ദേഹം ഒരു കായികാഭ്യാസിയെന്ന നിലയിലും ഒരു നല്ല പ്രസംഗകനെന്ന നിലയിലും പ്രശസ്തിയാൎജിച്ചു. രാജകീയ കലാശാലയിൽ ഒരു ക്രിക്കറ്റ് അസേസിയേഷനും ഒരു ടെന്നീസ് അസോസിയേഷനും സംഘടിപ്പിച്ചതിൽ ജി.പിക്കും ഒരു നല്ല പങ്കുണ്ടായിരുന്നു. ഒരു പ്രസംഗകനെന്നനിലക്കു് അദ്ദേഹത്തോടു് തുല്യതവഹിക്കുന്നവർ ആരും തന്നെ അദ്ദേഹത്തിന്റെ സതീൎത്ഥ്യരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. കളിസ്ഥലങ്ങളിലും പ്രസംഗവേദിയിലും സമാൎജ്ജിച്ച ഈ പ്രാമാണ്യം അദ്ദേഹത്തെ വിദ്യാൎത്ഥി ലോകത്തിലെ ഒരു പ്രമുഖനേതാവുമാക്കി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Juditstmarys എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |