താൾ:Eshoyude Sneham 1929.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-82-

നിൻറ സ്നേഹം നിമിത്തം നിന്റെ മഹിമാവസ്ഥയുടെ ഭയങ്കരങ്ങളെ നീ മാറ്റിവച്ചിരിക്കുന്നു. എന്നാൽ നിന്റെ ഈ എളിമയെ അടിസ്ഥാനമാക്കി ഞങ്ങൾ ഞങ്ങളുടെ ലൌകിക യജമാനന്മാരോടു കാണിക്കുന്ന ബഹുമാനംപോലും നിന്നോടു കാണിക്കുന്നില്ല. ഞങ്ങളുടെ അയൽക്കാരനോടോ ഭൃത്യനോടോ പെരുമാറുന്നതിലും നിന്ദ്യമായിട്ടാണ് ഞങ്ങൾ നിന്നോട് പെരുമാറുന്നത്. ഏറ്റവും കരുണയുള്ള കൎത്താവേ, ഈ സംഗതികൾ ഞങ്ങൾ നിന്നോടുപറയാൻ ധൈൎയ്യപ്പെടുന്നതിനെ നീ ഞങ്ങളോടു ക്ഷമിക്കേണമേ. നിൻറെ സൃഷ്ടികളാകുന്ന ഞങ്ങൾ ഞങ്ങളുടെ പാപോദ്ധാരകനും രക്ഷകനുമാകുന്ന നിന്നെ നിന്ദിച്ചു എന്നു ഞങ്ങൾ ഏറ്റുപറയുന്നു. എന്നിട്ടും നീ ഞങ്ങളെ ശിക്ഷിക്കുന്നില്ല. സൎവ്വദാ ക്ഷമയോടുകൂടിയതും

"https://ml.wikisource.org/w/index.php?title=താൾ:Eshoyude_Sneham_1929.pdf/94&oldid=217569" എന്ന താളിൽനിന്ന് ശേഖരിച്ചത്