ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-148-
മ്പു പ്രസ്ഥാവിച്ചിട്ടുണ്ടല്ലോ. ഈ പ്രസംഗപരമ്പരയുടെ പരിമിത മായ പരിധിയിൽ ഈ പ്രപഞ്ചം മുഴുവൻ വിസ്തരിക്കുവാൻ സാധിക്കുന്നതല്ല. കാകളിയുടെയും മഞ്ജരിയുടെയും സന്താനങ്ങൾ തുള്ളലിലും ഇരുപത്തിനാലുവൃത്തത്തിലും കൈകൊട്ടിപാട്ടുകളും മറ്റും ചെന്നു കൂടീട്ടുള്ളതായിക്കാണാം. ദ്രാവിഡ ഗാനകുടുംബത്തിൽ ഒരു കേട്ടെഴുത്തും കണ്ടെഴുത്തും കഴിച്ച് ശരിക്കൊരു ജമാബന്തി നടത്തുന്നതായാൽ വസ്തുക്കളുടെ ജമ ഉറപ്പിച്ചു കുടുംബാംഗളുടെ തായ് വഴി തിരിച്ചും പിരിച്ചും ഉള്ള അവകാശങ്ങൾ സ്ഥിര പ്പെടുത്തുവാൻ സാദ്ധ്യമല്ലെന്നു തോന്നുന്നില്ല. കൂടസ്ഥപോലും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടായിരിക്കാമെന്നുകൂടി തോന്നുന്നുണ്ട് .
തുള്ളലിലെ കളിപ്പദങ്ങൾ ഒഴികെ മറ്റുള്ള ശീലുകൾ ഈ വൎദ്ധമാന ദശയിൽ പെട്ടവയാണ്. കൈകൊട്ടിക്കളിപ്പാട്ടുകളിലും കളി പ്പദങ്ങൾ നീക്കിയാൽ ബാക്കി ഈ ദശയിൽ ഉൾപ്പെടുന്ന വിധത്തിൽ താളത്തിനു ഗൌര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |