Jump to content

താൾ:Doothavakyam Gadyam.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്താൽ ചെയ്യപ്പെട്ടിരിക്കിൻറ പ്രസാദത്തൊടുംകൂടി ഇരുന്നൂ. പ്രളയകാലത്തെ സമുദ്രദ്ധ്വനിയൊടു തുല്യഘൊഷമായിരിക്കിൻറ യാതൊൻറിന്റ ശബ്ദത്തെ കെട്ടിട്ടു അസുരാംഗനമാരുടെ ഗർഭങ്ങള് സ്രവിക്കിൻറു അംങനെ ഇരുന്ന ശ്രീപാഞ്ചജന്യമ് പ്രാപിച്ചതു എൻറരുളീ:

എനെ! ഇതെല്ലൊ ഭഗവാൻ ശ്രീനാരായണസ്വാമിയുടെ പള്ളിവാള് ശ്രീനന്ദകമ് സമ്‌പ്രാപ്തമായി. യുദ്ധത്തിങ്കൽ സ്ത്രീ രൂപത്തെദ്ധരിച്ചു അസുരവർഗ്ഗത്തിന്നതിഭയംകരമാവുതുഞ്ചെയിതു വെഗത്തൊടുകൂട അമ്‌പരമാർഗ്ഗത്തിങ്കൽ മഹത്തരയാകിന ഉത്ക്ക പൊലെ ശോഭിക്കിൻറു ഇതു. എടൊ നന്ദകമെ! നിലെയെനന്നൊക്കിയെ നിർഗ്ഗെമിക്ക. എനെ! നിർഗ്ഗതമായി നന്ദകമ്. ഒരൊരൊ ആയുധവരംങളെ പ്രത്യെകമായ് അനുനയിച്ചു പ്രതിനിവിർത്തംങളായിരിക്കിൻറവ തങ്ങളിലെ പറഞ്ഞ നിശ്ചയിച്ച കണക്കെ ഒക്കത്തിരിഞ്ഞു. എനെ! ഇവയെല്ലൊ ഭഗവാൻ പത്മനാഭന്തിരുവടിയുടെ ആയുധങ്ങള് പ്രാപിച്ചൊ. തന്നുടെ രശ്മി നികരംങളെക്കൊണ്ടു അഹിമകരനാദിത്യനുടെ മൈയൂഖജാലംങളെ യാതൊൻറപഹസിക്കിൻറതു അംങനെ ഇരുന്ന ശ്രീനന്ദകമ് പള്ളിവാളിതു. അതിബലവീര്യപ്രഭാവാതിശയംങളൊടുകൂടി ഇരിക്കിൻറ അമരവൈരികളുടെ പ്രകൃത്യാ കഠിനതരമായിരിക്കിൻറ മഹൊരസ്ഥലത്തിങ്കൽ ചെൻറു പതിച്ചു സംക്ഷൊഭത്തെ വരുത്തുവാൻ വൈശാരദ്യത്തൊടുകൂടി ഇരുന്നതു യാതൊൻറു അംങനെ ഇരുന്ന കൗമൊദകി ഗദ ഇതു. പ്രളയകാലത്തിങ്കൽ ഭുവനവിക്ഷൊഭാർത്ഥമ് അലറിൻറ ഇരിള്മെഘംങളുടെ നാദം കണക്കെ ഇരുന്ന ചെറുഞാണൊലി ഒച്ചയൊടുകൂടീരുന്ന കാർമ്മുകയഷ്ടി യാതൊൻറ അംങനെ ഇരുന്നു ശാംർഗ്ഗമെൻറു പെരുടെയ പള്ളിവില്ലിതു. ചന്ദ്രരശ്മികണക്കെ അതിധവളമായി ഗമ്ഭീര ഘൊഷയായിരുന്നതു യാതൊൻറ അംങനെ ഇരുന്ന കമ്ബുരാജൻ ശ്രീപാഞ്ചജന്യമിതു.

എടൊ! ശാംർഗ്ഗമെ! കൌമൊദകി! പാഞ്ചജന്യമെ! ദൈത്യന്മാർക്കന്തകനായൊള്ളൊയെ! ശത്രുവർഗ്ഗത്തിന്നു അഗ്നിരൂപനാള്ളൊയെ! നന്ദകമെ! മുരമഥനൻ പ്രശമിതമാകിന കൊപത്തൊടു കൂടീട്ടിരിക്കിൻറു. സ്വാവാസന്നൊക്കിപ്പൊക നിങ്ങള്.


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/54&oldid=158794" എന്ന താളിൽനിന്ന് ശേഖരിച്ചത്