എടൊ സുയൊധനാ! ഇരിക്കിൻറൊ നീ. എൻറരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി.
ദുയ്യൊ: ഇരിക്കിൻറൊ സുയൊധനാ എൻറ ശ്രീവാസുദെവന്തിരുവടിയുടെ വാക്കു കെട്ടു സിംഹാസനത്തിന്മെൽ നിൻറ വിരണ്ടു നിലത്തു വീണ്ണു ലജ്ജാന്യുതനായ് ആത്മഗതമായ് അരുളിച്ചെയിൻറൊൻ. കെശവദർശനത്തിങ്കൽ പ്രത്യുത്ഥാനമിളെപ്പം എൻറ കല്പിച്ചു വിചിത്രമാകിന ചിത്രപടത്തെ കണ്ടു ഉത്സാഹത്തൊടു മതിയെ കൂട്ടി കുറിക്കൊളൊ(ടുകൂട) ഇരിക്കച്ചെയിതെയുമ് കെശവൻറെ, പ്രഭാവാതിശയംകൊണ്ടു ആസനത്തിന്മെൽ നിൻറു ചലിതനായെൻ ഞാൻ. എൻറാത്മഗതമായ് അരുളിച്ചെയിതു പ്രകാശമായ്, പെരിക ഇന്ദ്രജാലമുടെയൊരുത്തനി ദൂതൻ മായാവൈഭവമ് ഉടയൻ. എടൊ ദൂതാ! ഇതെല്ലൊ ആസനമ്. ഇരുന്നാലെമെയുമ്. എൻറരുളിച്ചെയിതാൻ ദുർയ്യൊ:
വാസുദെ: ബദ്ധാജ്ഞലിവുടരായ് എഴുനിററുൽക്കിൻറമഹാജനത്തെ കണ്ടു ദയാപരനാകിന ശ്രീദാമൊദന്തിരുവടി, ഇരുപു എല്ലൊ ദ്രൊണാചാര്യൻ. ഗാംഗെയപ്രമുഖരാകിന മഹീപതി മാരുമിരിക്ക. എൻറരുളിച്ചെ(യി)തു മന്ത്രശാലയിൽ സിംഹാസനത്തിന്മെൽ ഇരുന്നരുളുൻറവൻ, ചിത്രപടത്തെ കണ്ടു. എനെ! ദർശനീയമിച്ചിത്രപടമ് കൌതുഹലജനകമ്. സർവ്വജനമനൊഹരമ്. എൻറരുളിച്ചെയിൻറവൻ സൂക്ഷിച്ചു നൊക്കി പരികുപിതനായ്. പൊയ്ക്കെടാ ദ്രൌപദീകാമ്‌ബരാകർഷണമ് ഇതിങ്കെലഴുത്തപ്പട്ടതു. എനെ ആശ്ചര്യമെ! ഇസ്സുയൊധനൻ തന്നുടെ ചാർന്ന ജനത്തിന്റെ പരിഭവമ് തന്റെ പരാക്രമമെൻറു നിരൂപിക്കിൻറു അജ്ഞനാകയാൽ. ലൊകത്തിങ്കൽ എവനെ താൻ തന്നുടെ ദൊഷത്തെ സഭകളിൽ പ്രകടിക്കിൻറതു നിർദ്ദെയനായിട്ടു. എൻറരുളി ഇസ്സഭാമദ്ധ്യത്തിങ്കൽ നിൻറെടുത്തുകളെക ഇച്ചിത്രപടത്തെ. എൻറരുളിച്ചെയിതാൻ ശ്രീവാസുദെവൻ.
ദുർയ്യൊ:- എടൊ വാദരായണാ! കെശവന്നനുഷ്ടമാകിൽ എടുത്തുകൊണ്ടു പൊക ചിത്രപടം. എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.
യാതൊൻറു മഹാരാജനിയൊഗമ്. എൻറു ചൊല്ലി ചിത്രപടത്തെയുമെടുത്തുകൊണ്ടു ഭവനന്നൊക്കി ചെല്ലത്തുടംങിനാൻ