താൾ:Dhakshina Indiayile Jadhikal 1915.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 46 -

ജാതിയിലെ ഏതെങ്കിലും പുരുഷനെക്കൊണ്ട വിവാഹം ചെയ്യിച്ചാൽ ജാതിഭ്രഷ്ഠില്ലാതെ കഴിയും. സ്വകാൎ‌യ്യനിശ്ചയപ്രകാരം ഏതാനും ദിവസം കഴിഞ്ഞാൽ അവന്ന അവന്റെ പാട്ടിൽ പോകാം.

ശവസംസ്കാരകാൎ‌യ്യത്തിൽ തെലുങ്കറഡ്ഡിമാർ ബളിജ, കമ്മ ഈ ജാതിക്കാരുടെ മാതിരിയാണ. ശവം തടിയിന്മേൽ വെച്ചാൽ ക്ഷുരകനാണ വെള്ളവും കുടവും കൊണ്ട പ്രദക്ഷിണം വെക്കെണ്ടത. പുത്രൻ കുടത്തെ കുത്തിത്തുളെക്കും. പാത്രം ക്ഷുരകൻ ചെറിയ കഷണങ്ങളായി ഉടെക്കും. അസ്ഥിസഞ്ചയനം രണ്ടാംദിവസം ക്ഷുരകൻ ചെയ്യണം. ശവസംസ്കാരത്തിൽ യജ്ഞോപവീതം ധരിക്കും.

കാലിംഗി (കാലിഞ്ചി)


ഗഞ്ചാം, വിശാഖപട്ടണം ജില്ലകളിൽ വളരെയുണ്ട. ഇവർ 3 വിഭാഗമായിട്ടുണ്ട. അതിൽ കിന്തല എന്നവൎക്ക മദ്യവും മാംസവും ആവാം. സന്തതി ഇല്ലെങ്കിൽ വിധവെക്ക കല്യാണം ചെയ്യാം. എല്ലാ കൂട്ടൎക്കും തിരളുംമുമ്പാണ വിവാഹം പതിവ. മരിച്ചാൽ മറ ചെയ്യും. എന്നാൽ ശ്രാദ്ധം ചില കൂട്ടൎക്കെ പതിവുള്ളൂ. കാലിംഗികൾക്ക പൂണുനൂലുണ്ട. തിരളുംമുമ്പെ ഭൎത്താവിനെ കിട്ടാത്തപക്ഷം ജ്യേഷ്ഠത്തിയുടെ ഭൎത്താവെങ്കിലും സ്വജാതിയിൽ പ്രായം ചെന്ന ഒരുവനെങ്കിലും ക്രിയ കഴ്ചകൂട്ടണം. ബ്രഹ്മചാരി വിധവയെ കെട്ടണമെങ്കിൽ മുമ്പെ ഒരു മരത്തോട കല്യാണം ചെയ്യണം. ഭൎത്താവിന്റെ സോദരൻ ഉണ്ടെങ്കിൽ വിധവെക്ക അവനോട ഒഴിമുറി വാങ്ങിയാലെ വേറെ ഒരുത്തനെ കെട്ടിക്കൂടു. കല്യാണം നാലാംദിവസം നാവിതൻ കുറെ അവിലും കൽക്കണ്ടവും പന്തലിൽ കൊണ്ടുവെക്കണം. അത ഭാൎ‌യ്യാഭൎത്താക്കന്മാർ ബന്ധുക്കൾക്കു പണത്തിന്നും ധാന്യത്തിന്നും വിൽക്കണം. 7 - ാം ദിവസം മണവാളൻ ഒരു മൺപാത്രം ഉടെക്കണം. അവനും ഭാൎ‌യ്യയും കൂടി അവിടുന്ന പോകുമ്പോൾ അളിയൻ അവനെ വഴുതിനിങ്ങകൊണ്ട എറിയണം. കാലിഞ്ചികൾ ദഹിപ്പിക്കുകയാണ പതിവ. വേപ്പില ഇട്ട





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/60&oldid=158317" എന്ന താളിൽനിന്ന് ശേഖരിച്ചത്