-9-
ആരി (അഥവാദത്തൻ).
തിരുവാങ്കൂറിൽ തൊവാള താലൂക്കിൽ ഒര ഊരിൽമാത്രം ഉണ്ട. ദൎശനകോപ്പ ശിവക്ഷേത്രത്തിലെ അമ്പലവാസിയാണ. പൂണൂലുണ്ട. മറ്റും എല്ലാം ബ്രാഹ്മണക്രിയകൾ ആകുന്നു. മണ്ഡപത്തിൽ കയറികൂടാ. പന്തിഭോജനമില്ല. ഉടുപ്പ തമിൾ സമ്പ്രദായവും പുല 15-ഉം ആകുന്നു.
ആരെ.
(മഹരാഷ്ട്രപൎയ്യായം) തെക്കെ കന്നടത്തിൽ "ആൎയ്യക്ഷത്രി" എന്ന പറയും. പൂണൂൽ ഉണ്ട. ശൃംഗേരി ശിഷ്യന്മാർ ആകുന്നു. വിവാഹം ഋതുവിന്നു മുമ്പും പിമ്പും ആവാം. ഭൎത്താവിന്ന ഭാൎയ്യയെ ഉപേക്ഷിക്കാം. ഭാൎയ്യക്കു പാടില്ല.ദുൎന്നടപ്പിന്ന ഭാൎയ്യയെ ത്യജിക്കുമ്പോൾ മുക്കുട്ട പെരുവഴിയിൽ വെച്ചു ഒര മത്തൻ നടു മുറിക്കണം. മാംസം ആവാം. മദ്യം വഹിയാ. തെക്കെ കന്നടത്തിൽ മക്കത്തായം. ശിവല്ലികൾ പുരോഹിതൻ. മഹാരാഷ്ട്രം സംസാരിക്കുന്ന കൂട്ടര കോഴിയും മത്സ്യവും ഭക്ഷിക്കും. കോഴിയെ മന്ത്രപുരസ്സരം അറക്കണം.
ആശാരി
കമ്മാളൎക്ക പുരോഹിതൻ. കമ്മാളരെ നായൎക്ക് അശുദ്ധം 12 അടി. ബ്രാഹ്മണന 36. ആയുധപാണിയായി ആശാരിക്കു ഉയൎന്നജാതിക്കാരുടെ വീട്ടിൽ എങ്ങും ചെല്ലാം.
ആണ്ടി
തിരുനെൽവേലിയിൽ താലികെട്ടേണ്ടത ഭൎത്താവിന്റെ പെങ്ങൾ. മറചെയ്ക പതിവ. 105 ഉപജാതിയുണ്ട. ജംഗമൻ, കോമണാണ്ടി, ലിംഗധാരി, മുടവാണ്ടി, ഉപ്പാണ്ടിമുഖ്യം. മുടവൻ നൊണ്ടി, മുടവാണ്ടി ഇവൎക്ക് കൊങ്ങു വെള്ളാളരിലെ അംഗ വൈകല്യമുള്ള കുട്ടികൾക്കവകാശമുണ്ട.
ഇരുളൻ
നീലഗിരിയിൽ ഒര കൂട്ടർ. ശനിയാഴ്ചയും തിങ്കളാഴ്ചയും കൃഷി പ്രവൃത്തി എടുക്കുകയില്ല. ഇവൎക്ക വിവാഹനിയമം ഇല്ല.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |