-5-
പുത്രാദികൾ ശ്മശാനത്തിൽ പോയി ബലി ഇടും. ഒരു കുടം വെള്ളം അവിടെ വെച്ചിട്ട് പോരികയും ചെയ്യും. ചിലർ 15 ദിവസം പിണ്ഡം വെക്കും. 16-ാം ദിവസം കൎമ്മാന്തരമെന്ന ക്രിയയും തളിച്ച കുളിച്ച ബ്രാഹ്മണൎക്ക് ദക്ഷിണയും ചെയ്യും. അക മുടയാന്മാർ, അയ്യനാർ, പിടാരി കറുപ്പണ്ണസ്വാമി ഇത്യാദി സ്വല്പദേവന്മാരെയും പൂജിക്കും.
അടികൾ.
(അടികൾ, ഭൃത്യന്മാർ.)
അമ്പലവാസിയിൽ ചേൎന്നതാണ. 1901ലെ തിരുവിതാംക്കൂർ കാനേഷുമാരി റപ്പോട്ടിൽ ഇങ്ങിനെ പറയുന്നു: ജാതിനിയങ്ങളോട ചില ബ്രാഹ്മണൎക്കുള്ള ഭക്തി പരീക്ഷിപ്പാനായി ശങ്കരാചാൎയ്യർ ഒരിക്കൽ ഒര മദ്യ പീടികയിൽ പോയി അല്പം ലഹരിമദ്യം സേവിച്ചു.അതി വൎണ്ണാശ്രമിക്ക ബാധകമല്ലാത്ത ആചാരങ്ങൾ തങ്ങളെ പോലെയുള്ളവൎക്ക് നിൎബ്ബന്ധമാണെന്നുള്ളത ഗ്രഹിക്കാതെ ആചാൎയ്യരുടെ ഒന്നിച്ചുണ്ടായിരുന്ന ബ്രാഹ്മണർ ഇത ഒര അവസമാണെന്ന ഉറച്ച അവരും മദ്യം കുടിച്ചു. വഴിയെ ആചാൎയ്യസ്വാമി ഒര മൂശാരിയുടെ ആലയിൽ കടന്ന ഉരുകി നില്ക്കുന്ന ലോഹം ഒര പാത്രം കുടിച്ചു. കുറെശ്ശെ ഒന്നിച്ചുള്ളവൎക്ക് വെച്ച കാട്ടുകയും ചെയ്തു. താൻ കാട്ടിയതെല്ലാം അവൎക്കും കാട്ടാമെന്നല്ലെ നാട്യം?പക്ഷെ അവർ ഈ കാൎയ്യത്തിൽ തങ്ങളെ മാഫാക്കണമെന്നപേക്ഷിച്ചു. തങ്ങൾ അടിയാളാണല്ലൊ എന്ന ഉണൎത്തിച്ചു. ഈ പാപ കൃത്യത്തിന്റെ ഫലമായി ഇവർ ജാതിഹീനന്മാരായ്തീൎന്നു. ഈ കാലം ഇവർ മദ്യനിവേദ്യമുള്ള ഭദ്രകാളി മുതലായ ദേവീക്ഷേത്രങ്ങളിൽ പൂജക്കാരാണ. മന്ത്രവാദം ചെയ്യും. ദേവത ബാധ നീക്കും. ഉപനയനസംസ്കാരവും പൂണുനൂലും ഉണ്ട. സീമന്തമില്ല. ഗായത്രി പത്ത ഉരു ജപിക്കാം.പുല പതിനൊന്നാണ. സ്വജനം തന്നെ പുരോഹിതൻ. സ്ത്രീകൾക്ക ആഭരണം നമ്പൂതിരി സ്ത്രീകളെ പോലെ തന്നെ. എന്നാൽ പുറത്ത പോകുന്ന സമയം മറക്കുടയും വൃഷളിയുമില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |