താൾ:Daiva Karunyam 1914.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮


ത്ത് അവളെ അവളെ വീട്ടിൽനിന്നും പുറത്താക്കിയാൽ ൟ ഇരുട്ടിൽ അവൾ എങ്ങോട്ടു പോകും. അവൾ ഇന്നൊരു രാത്രികൂടെയെങ്കിലും ഇവിടെ കിടന്നുകൊള്ളട്ടെ. പകൽ മുഴുവൻ അവൾ ഇവിടുത്തെ വേലയല്ലേ ചെയ്തത്.

ഇത്രയും കേട്ടപ്പോൾ രുഗ്മിണിയമ്മയുടെ ക്രോധം ഇരട്ടിയായി. കണ്ണുതുറിച്ച് ശ്രീധരകുമാരനെ അതിനിന്ദയോടു കൂടി നോക്കിക്കൊണ്ട്:‌-

രുഗ്മിണി:- മിണ്ടാതിരിക്കുമോ അവിടെ, എല്ലാമെനിക്കറിയാം. വല്ലതും പറഞ്ഞാൽ പിന്നെ...... അത്ര വളരെ ചേതമുണ്ടെങ്കിൽ കൂടെ പോയി താമസിക്കാൻ ഒരു സ്ഥലവുമുണ്ടാക്കിക്കൊടുക്കണം. എന്റെ വീട്ടിനകത്ത് ഇവൾ താമസിക്കാൻ പാടില്ല. ഇവളുടെ ശൃംഗാരത്തിനു എന്റെ വകകൾ കൊടുപ്പാനും ഞാൻ തയ്യാറില്ല. എനിക്കു ചേതമുണ്ട്. അങ്ങേപ്പോലെ ഇത്ര നന്ദികെട്ടദ്രോഹി..... എന്റെ അച്ഛനെ ഞാൻ ഇന്ന് ആളയച്ചു വരുത്തും.

ഇത്രയും കേട്ടപ്പോൾ ശ്രീധരകുമാരൻ നിശ്ചലനായി അല്പനേരം അവിടത്തന്നെ നിന്നുപോയി. അയാൾക്കു പല കാരണങ്ങളാലും രുഗ്മിണിയമ്മയോട് എതിൎവാദം ചെയ് വാനോ വിരോധം പറയുവാനോ ഉള്ള ശക്തിയില്ലായിരുന്നു. തന്റെ ഭാൎ‌യ്യയെ ഭരിക്കുന്നതിനു പകരം അവളാണു അയാളെ ഭരിച്ചിരുന്നത്. ഇത് മൂഢന്മാൎക്കു സാധാരണ അനുഭവവും ആണല്ലോ. ഒരിക്കൽ തന്റെ ഭാൎ‌യ്യയുടെ അൎത്ഥശൂന്യമായ വരുതിക്കു കീഴടങ്ങുന്ന ഒരുവൻ കാലക്രമേണ അവളുടെ ദാസനായി തീരുന്നു. തന്റെ ധൎമ്മമിന്നതെന്നും തന്റെ അവകാശങ്ങൾ ഇത്രത്തോളമുണ്ടെന്നും അറിവാൻ പാടില്ലാത്ത ഒരു മംസപിണ്ഡത്തെ വിവാഹം ചെയ്യുന്ന മൂഢാത്മാവിനു അവനവന്റെ അവകാശ ങ്ങളെയെങ്കിലും പരിപാലിക്കുവാൻ കഴിയാതെ പോകുന്നതാണു അത്യത്ഭുതം. തന്റെ രക്ഷയിലും ശിക്ഷയിലും ഇരിക്കേണ്ടവളായ ഭാൎ‌യ്യയെ ആ നിലയിൽ ഇരുത്തുവാൻ കഴിയാത്തവൻ കേവലം പരിഹാസത്തിനു പാത്രമായി തീരുന്നു. ഇങ്ങനെയായിരുന്നു നമ്മുടെ ശ്രീധരകുമാരന്റെ അവസ്ഥ. തന്റെ മാതാപിതാക്കന്മാരെ പോലും നിന്ദിക്കുന്നതിനു തന്റെ ഭാൎ‌യ്യയെ അയാൾ അനുവദിച്ചു. ഇനി ഇപ്പോൾ അവൾ അയാളേ അനുസരിക്കണമെന്ന് വിചാരിച്ചാൽ സാധിക്കുമോ?





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/75&oldid=158055" എന്ന താളിൽനിന്ന് ശേഖരിച്ചത്