“ | മരണമൊരുവനും വരാത്തതല്ലെ- ന്നറിക ഭവാനറിവുള്ള ചാരുബുദ്ധേ! |
” |
അക്കൊല്ലത്തിലെ മഴ വളരെ ഘോരമായിരുന്നു.തണുപ്പും കൊടുങ്കാറ്റും ജനങ്ങൾക്കു വളരെ ദുസ്സഹമായിരുന്നു. ആശാന്റെ സുഖക്കേടു കുറെ കലശലായി. ഒരു വൈദ്യനെ വരുത്തി കാണിച്ചാൽ കൊള്ളാമായിരുന്നുവെന്നു ഭാൎഗ്ഗവി ആഗ്രഹിച്ചു. കിട്ടു അമ്മാച്ചൻ ആ പെരുമഴയിൽ കുന്നും കാടും കടന്നു കുറേ ദൂരത്തുള്ള ഒരു വൈദ്യനെ കൂട്ടിക്കൊണ്ടുവന്ന് ആശാനെ കാണിച്ചു.
വൈദ്യൻ വന്നു കണ്ടു പരിശോധിച്ചു. ചില മരുന്നുകൾ നിശ്ചയിച്ചു. വൈദ്യൻ മടങ്ങി പോകുന്ന തിനായി തിരിച്ചപ്പോൾ ഭാൎഗ്ഗവി വൈദ്യന്റെ പുറകേ പടിയ്ക്കൽ വരെ ചെന്ന് അപായകരമായ സുഖക്കേടു വല്ലതുമുണ്ടോ എന്നു ചോദിച്ചു. ഉടനേ പരിഭ്രമിക്കത്തക്കവണ്ണമൊന്നുമില്ലെന്നും, എന്നാൽ ക്രമേണ രോഗം ക്ഷയത്തിൽ ചെന്നു കലാശിച്ചേക്കുമെന്നും,എന്നാൽ രോഗി വൃദ്ധനാകകൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും, വൈദ്യൻ പറഞ്ഞു. ഇതു കേട്ടപ്പോൾ രോഗം വൈഷമ്യമായിരിക്കുമോയെന്നു ഭാൎഗ്ഗവിക്കു വലുതായ സംശയമുണ്ടായി. അവളുടെ ഹൃദയം വ്യസനംകൊണ്ടു വിങ്ങി. രണ്ടു മൂന്നു തുള്ളി കണ്ണുനീർ കവിൾത്തടങ്ങളിൽ അവൾ അറിയാതെ ചിന്തി. എങ്കിലും അവൾ പരസ്യമായി കരയാതെ കഴിയുന്നിടത്തോളം ദു:ഖത്തെ അടക്കി. എന്തെന്നാൽ തന്റെ ദു:ഖം ആശാനെ മനസ്സിലാക്കരുതെന്ന് അവൾ കരുതി. രോഗത്തിൽ കിടക്കുന്ന പിതാവിനു ഈ വിധത്തിലുള്ള ദു:ഖം കൂടി ഉണ്ടാകാതിരിക്കണമെന്നായിരുന്നു അവളുടെ വിചാരം. വൈദ്യനെ യാത്രയയച്ചിട്ട് , യാതൊരു ഭാവഭേദവും കൂടാതെ ഭാൎഗ്ഗവി ആശാൻ കിടന്നിരുന്ന മുറിക്കകത്തേയ്ക്കു തിരിച്ചുചെന്നു.
ആശാന്റെ ശുശ്രൂഷയിൽ ഭാൎഗ്ഗവി അത്യധികം ജാഗ്രതയോടു കൂടിയാണിരുന്നത്. വൈദ്യന്റെ വിധിപ്രകാരമുള്ള മരുന്നുകളെല്ലാം അതതു സമയത്തു തയ്യാൎചെയ്തു കൊടുക്കുന്ന കൃത്യത്തിൽ അവൾ യാതൊരു വീഴ്ചയും വരുത്തിയില്ല. ആശാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |