1890-ലെ ജർമ്മൻ പതിപ്പിനുള്ള
മുഖവുര
മുഖവുര
മുകളിൽ കൊടുത്തിട്ടുള്ളത് എഴുതിയശേഷം മാനിഫെസ്റ്റോയുടെ ഒരു പുതിയ ജർമ്മൻ പതിപ്പ് വീണ്ടും ആവശ്യമായിത്തീർന്നിരിക്കുന്നു. അതിനിടയിൽ മാനിഫെസ്റ്റോയ്ക്കു പലതും സംഭവിച്ചിട്ടുണ്ട്. അവ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു്.
രണ്ടാമതൊരു റഷ്യൻ പരിഭാഷ-വേര സസൂലിച്ച് ചെയ്തതു്- 1882-ൽ ജനീവയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഞാനും മാർക്സും കൂടിയാണ് അതിനു മുഖവുര എഴുതിയത് നിർഭാഗ്യവശാൽ ജർമ്മൻ ഭാഷയിലുള്ള അതിന്റെ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാനതിനെ റഷ്യയിൽ നിന്നു ജർമ്മനിയിലേക്കു തിരികെ പരിഭാഷപ്പെടുത്തേണ്ടിയിരിക്കുന്നു. യാതൊരുതരത്തിലും മൂലത്തേക്കാൾ മെച്ചമാവില്ലാത്ത അതിപ്രകാരമാണ്.
ബക്കൂനിൻ തർജ്ജമ ചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ റഷ്യൻപതിപ്പ് അറുപതുകളുടെ ആരംഭത്തിൽ കോലൊക്കൊൽ പ്രസിദ്ധീകരണ ശാല പ്രസിദ്ധപ്പെടുത്തി. അന്നു പാശ്ചാത്യ രാജ്യങ്ങൾക്ക് സാഹിത്യപരമായ ഒരു കൗതുകവസ്തുവായേ അതിനെ (മാനിഫെസ്റ്റോയുടെ റഷ്യൻ പതിപ്പിനെ) കാണാൻ കഴിഞ്ഞുള്ളൂ. അത്തരമൊരഭിപ്രായം ഇന്ന് അസാദ്ധ്യമായിരിക്കും.
അന്ന് , 1847 ഡിസംബറിൽ , തൊഴിലാളി പ്രസ്ഥാനത്തിന്റെ പരിധി എത്രമാത്രം പരിമിതമായിരുന്നുവെന്ന് മാനിഫെസ്റ്റോയുടെ അവസാനഭാഗം -വിവിധരാജ്യങ്ങളിലെ വിവിധ പ്രതിപക്ഷകക്ഷികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗം- തികച്ചും വ്യക്തമാക്കുന്നുണ്ട്. റഷ്യയുടെയും അമേരിക്കയുടേയും പേരുകൾ അതിൽ ഇല്ലതന്നെ. റഷ്യ യൂറോപ്പ്യൻ പിൻതിരിപ്പത്തത്തിന്റെയാകെ അവസാനത്തെ വലിയ കരുതൽ ശക്തിയായി നിൽക്കുകയും അമേരിക്ക് യൂറേപ്പിലെ അധികപ്പറ്റായ തൊഴിലാളികളെ കുടിയേറിപ്പാർപ്പുവഴി ഉൾക്കൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അതു്. ഇരുരാജ്യങ്ങളും യൂറോപ്പിന്റെ ആവശ്യത്തിനു വേണ്ടതായ അസംസ്കൃത സാധനങ്ങൾ ഒരുക്കിക്കൊടുക്കുക