Jump to content

താൾ:Communist Manifesto (ml).djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളർന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുന്നു.

അവസാനമായി അവർ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാർട്ടികൾ തമ്മിൽ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക.

സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരിവർഗ്ഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവർക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.



സർവ്വരാജ്യതൊഴിലാളികളേ,


ഏകോപിക്കുവിൻ!



1847 ഡിസംബർ-
1848 ജനുവരിയിൽ
എഴുതിയതു്. ആദ്യമായി
1848 ഫെബ്രുവരിയിൽ
ലണ്ടനിൽനിന്നു് ജർമ്മൻ
ഭാഷയിൽ പ്രസിദ്ധീകരിച്ചു.
മൂലപാഠം ജർമ്മനിൽ
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/48&oldid=157904" എന്ന താളിൽനിന്ന് ശേഖരിച്ചത്