താൾ:CiXIV68c.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

87. ചുട്ടെഴുത്തുകൾ ഏവ?

സ്ഥലത്തിനാകട്ടെ കാലത്തിനാകട്ടെ ദൂരത്തിലും,
സമീപത്തിലും, ആയിരിക്കുന്നതിനെ ചൂണ്ടിക്കാ
ണിക്കുന്ന 'അ' ഇ' എന്നവ

ഉ-ം.

അ+തിര =അ (ത്ര)
അ+ഇടെ=അ (വിടെ)
ഇ+തിര =ഇ (ത്ര)
ഇ+ഇടെ=ഇ (വിടെ)

88. ചുട്ടെഴുത്തുകളിൽ ഉരുവിക്കുന്ന ചൂണ്ടുപേരുകൾ ഏവ?

പുരുഷാൎത്ഥം പറവാനായ്ക്കൊണ്ടു.

ഉ-ം.

ഏ: അവൻ
അവൾ
അതു
ബ: അവർ

അവ
ഏ: ഇവൻ
ഇവൾ
ഇതു
ബ: ഇവർ

ഇവ

എന്നിവ പ്രധാനം.

89. 'അവ' 'ഇവ' എന്ന രൂപങ്ങൾക്കും, ആയതിൽ നിന്നു ജനിക്കു
ന്ന രൂപങ്ങൾക്കും, എന്തുവിശേഷം ഉണ്ടു?

'അവ' മുതലായതിൻ്റെ ആദേശരൂപത്തിന്നാ
യി 'റ്റു' പ്രത്യയം ചേൎക്കെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/63&oldid=181298" എന്ന താളിൽനിന്ന് ശേഖരിച്ചത്