താൾ:CiXIV68c.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

ചില നാമങ്ങളും 'ഇൻ' ധരിക്കുന്നതു;

ചിലതിന്നു ദ്വിത്വം വരുന്നതും ഉണ്ടു.

ഉ-ം. 'രാജാവു, രാജാവിൻ'; 'കൺ, കണ്ണിൻ'; 'ആടു ആട്ടു',
'ചോറു ചോറ്റു'.

78. ആദേശരൂപം തനിയായി വരുമൊ?

ആദേശരൂപം തനിയായി വരും.

ഉ-ം. അവൻ 'അകത്തു' ചെന്നു.

79. രണ്ടു വിഭക്തികൾ ഒരു പദത്തിൽ ചേൎന്നു കാണുമൊ?

സ്ഥലചതുൎത്ഥി എന്ന വിഭക്തിയിൽ തന്നെ കാ
ണുന്നുണ്ടു.

ഉ-ം. 'ദേശത്തിലേക്കു', 'ദേശത്തേക്കു'.

80. എല്ലാ നാമങ്ങളേയും എത്ര രൂപവകകളായി വിഭാഗിക്കാം?

വിശേഷാൽ രണ്ടു രൂപവകകൾ ഉണ്ടു.

81. അവറ്റിൻ ഭേദം എങ്ങിനെ നിശ്ചയിക്കാം?

ചിലതിങ്കൽ ചതുൎത്ഥിക്കു 'കു' പ്രത്യയം വരും, അ
പ്പോൾ ഷഷ്ഠിക്കു 'ഉടെ' പ്രത്യയം പറ്റും; മറ്റ
തിന്നു ചതുൎത്ഥിയിൽ 'നു' പ്രത്യയവും, ഷഷ്ഠിയിൽ
'ൻ്റെ' പ്രത്യയവും വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/53&oldid=181287" എന്ന താളിൽനിന്ന് ശേഖരിച്ചത്