താൾ:CiXIV68c.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 241 —

ഉ-ം. 'നാലുദിക്കു'. 'ആറാൾ'. 'പലഗ്രാമവും'.

ii.) വിഭജനവാചകത്തിൽ ബഹുവചനം അ
ല്ല, ഏകവചനം വെണം.

ഉ-ം. തങ്ങൾതങ്ങൾ 'വീട്ടിൽ' പോയി. ഈരണ്ടു 'സല്ഫലം' ന
ല്കിനാർ.

271. പുരുഷപ്രതിസംജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേ
ഷം ഉണ്ടു?

മാനം നിമിത്തമായി ഏകവചനത്തിനു പകരം
ബഹുവചനവും, ഉത്തമ മദ്ധ്യമ പുരുഷന്മാൎക്കു
പകരം പ്രഥമ പുരുഷനും, പ്രതിസംജ്ഞകൾക്കു
പകരം ശുദ്ധനാമങ്ങളും, നടക്കുന്നു.

1. ഉ-ം (ഏക: വ: പക: ബഹുവചനം.) 'നോം' കല്പിക്കുന്നുണ്ടു;

2. (ഉത്ത: മദ്ധ്യ: പ: പ്രഥമ പുരുഷൻ.) 'താൻ' പറയുന്നതു
ശരി;

3. (പ്രതിസം: പ: ശുദ്ധനാമങ്ങൾ.) 'ഭവാൻ' കല്പിച്ചതിനെ അ
നുസരിച്ചു; 'ഇജ്ജനം' വരാതു; 'അങ്ങെ' തൃക്കൈ, 'നിന്തിരുവ
ടി നിയോഗത്താൽ.


272. 'താൻ' എന്നതിന്നു ഏതു പ്രയോഗങ്ങൾ പറ്റും?

'താൻ' എന്നതിന്നു 1. വ്യക്തമല്ലാത കൎത്താവു
2. വിഭാഗം, 3. അന്യോന്യത, 4. അരസമാസത്തി
ൽ നിരൎത്ഥം, 5. ഘനവാചി, 6. തിട്ടം എന്നീ ആ
റു പ്രയോഗങ്ങൾ ഉണ്ടു.

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/249&oldid=181484" എന്ന താളിൽനിന്ന് ശേഖരിച്ചത്