താൾ:CiXIV68c.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 223 —

256. പ്രഥമ എപ്പോഴെങ്കിലും ആശ്രിതമായും വരുമൊ?

സ്ഥലം, പ്രമാണം, കാലം, പ്രകാരം, എന്നുള്ള
അൎത്ഥങ്ങളൊടെ പ്രഥമ ആശ്രിതമായും വരും.

i.) (സ്ഥലം.) സേനയെ നാലു'ദിക്കും' അയച്ചു എന്നതിൽ 'ദിക്കു' എ
ന്ന പ്രഥമ സ്ഥലപ്രയോഗത്തിൽ അയച്ചു എന്ന ക്രിയയെ ആ
ശ്രയിച്ചു;

ii.) (പ്രമാണം.) പത്തു'യോജന' ചാടുവൻ; അരവിരൽ 'ആഴം'
മുറികിൽ;

iii.) (കാലം.) 'പകൽ' കക്കുന്നവനെ; 'രാത്രി' കണ്ടാൽ;

iv.) (പ്രകാരം.) കരയും 'ഭാവം' നിന്നാൻ.

ഇവറ്റോടു 'ഏ' അവ്യയം പലപ്പോഴും ചേരുന്നു.

ഉ-ം. ദൂരമേചെന്നു;

പിന്നെ നിൎജ്ജീവനാമങ്ങളിൽ പ്രഥമ കൎമ്മാൎത്ഥ
മായും ആശ്രയിച്ചുവരും.

ഉ-ം. പശുക്കൾ 'പുല്ലു' തിന്നുന്നു.

257. ദ്വിതീയയുടെ പ്രയോഗം എങ്ങിനെ?

ദ്വിതീയ കൎമ്മാൎത്ഥമായിട്ടു ക്രിയകളെ ആശ്രയി
ക്കുന്നു.

ഉ-ം. 'എന്നെ' താങ്ങി.

എങ്കിലും ചില ദ്വിതീയകൾ അകൎമ്മകക്രിയകളെ
യും ആശ്രയിക്കും.

ഉ-ം. 'അവരെ' അകന്നു; 'ദേവനെ' കൂപ്പി; 'എന്നെ' പിരിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/231&oldid=181466" എന്ന താളിൽനിന്ന് ശേഖരിച്ചത്