താൾ:CiXIV68c.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 219 —

ഉ-ം. അമ്പരിൽ വമ്പും മുമ്പും ഉള്ള നീ; ഭട്ടത്തിരിയെന്നും സോ
മാതിരിയെന്നും അക്കിത്തിരിയെന്നും ഉള്ള പേരുകൾ.


പ്രയോഗം.

നാമപ്രയോഗം.

252. പ്രഥമയുടെ പ്രയോഗം എങ്ങിനെ?

പ്രഥമക്കു അനാശ്രിതമെന്നും ആശ്രിതമെന്നും
രണ്ടുപ്രയോഗം ഉണ്ടു.

പ്രഥമ കൎത്താവായി ഒരു ക്രിയയെ ഭരിക്കുമ്പോ
ൾ അനാശ്രിതപ്രഥമ തന്നെ.

253. പൊരുത്തം എന്നതു എന്തു?

പൊരുത്തം എന്നതു, പുരുഷൻ ലിംഗം വച
നം എന്നവയിൽ ഉള്ള ചേൎച്ച തന്നെ.

അവയുണ്ടാകുന്നതാവിതു,

1. ആഖ്യയും ആഖ്യാതവും തമ്മിൽ.

ഉ-ം. അവൻ സുന്ദരൻ; അവൾ സുന്ദരി; ഇവിടെ 'അവൻ സു
ന്ദരൻ' എന്നതിൽ 'അവൻ' എന്ന ആഖ്യ പുല്ലിംഗം പ്രഥമപു
രുഷൻ ഏകവചനവും, പിന്നെ ആഖ്യാതം ആകുന്ന 'സുന്ദരൻ'
എന്നതും പുല്ലിംഗം പ്രഥമപുരുഷൻ ഏകവചനവും ആകുന്നു;
ഇങ്ങിനെ ഉള്ളതിനാൽ ഇവ തമ്മിൽ പൊരുത്തം എന്നു ചൊല്ലു
ന്നു. 'അവൾ സുന്ദരി' മുതലായവ അങ്ങിനെ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/227&oldid=181462" എന്ന താളിൽനിന്ന് ശേഖരിച്ചത്