താൾ:CiXIV68c.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 211 —

ഉപവാക്യങ്ങൾ മുൻപറഞ്ഞപ്രകാരം വെവ്വേറെ
വിശേഷണങ്ങളായ്ത്തന്നെവരും; ശബ്ദന്യൂനത്താ
ൽ അവസാനിച്ച ഉപവാക്യങ്ങൾ നാമങ്ങളെവി
ശെഷിക്കയും; ക്രിയാന്യൂനത്താലൊ, സംഭാവന
അനുവാദകഭാവരൂപം എന്നവകളാലൊ, ക്രിയാ
നാമങ്ങളുടയൊ ക്രിയാപുരുഷനാമങ്ങളുടയൊ വ
ളവിഭക്തികളാലൊ അവസാനിച്ച ഉപവാക്യങ്ങ
ൾ ക്രിയകളെയും വിശേഷിക്കയും ചെയ്യുന്നു; ആ
എല്ലാഉപവാക്യങ്ങളും, ഒറ്റപ്പദത്തെപ്പോലെ ആ
തുകൊണ്ടു ആഖ്യാവിശേഷണമൊ, ആഖ്യതവി
ശേഷണമൊ ആയിരിക്കും.

1. ഉ-ം. (ശബ്ദന്യൂനോപവാക്യം.) 'കെട്ടിയിട്ട' നായിക്കു കുപ്പ
യെല്ലാം ചോറു;

2. (ക്രിയാന്യൂനോപവാക്യം.) 'കീഴോട്ടു പോരുവാൻ' ഏതും പ
ണിയില്ല; 'മോക്ഷം ഒഴിഞ്ഞു' കരുതായ്ക നീ ഏതും;


3. (സംഭാവനോപവാക്യം.) 'നിരുപിച്ചാൽ' വരുവാനുള്ളാപ
ത്തു പോക്കാമൊ?

4. (അനുവാദകോപവാക്യം.) 'ഉണ്ണിക്കിടാക്കൾ പിഴച്ചു കാൽ വെ
ക്കിലും, കണ്ണിന്നു കൌതുകമുണ്ടാം പിതാവിന്നു.

14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/219&oldid=181454" എന്ന താളിൽനിന്ന് ശേഖരിച്ചത്