താൾ:CiXIV68c.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 185 —

III. വാക്യകാണ്ഡം.

വാക്യപങ്കുകൾ.

224. വാക്യം എന്നതു എന്തു?

തികവുള്ള അഭിപ്രായം ജനിപ്പാൻ തക്കവണ്ണം പ
ദങ്ങളെ ചേൎക്കുന്നതിനാൽ ഉണ്ടാകുന്നതു വാക്യം.

ഉ-ം. മുക്തിസിദ്ധിച്ചു; കാമം കാലൻ.

ആഖ്യാഖ്യാതകൎമ്മങ്ങൾ.

225. വാക്യത്തിന്നു എത്രപദം വേണം?

വാക്യത്തിന്നു, ആഖ്യ കാണിക്കേണ്ടതിന്നു ഒന്നു,
ആഖ്യാതം കാണിക്കെണ്ടതിന്നു മറെറാന്നു, ഇങ്ങി
നെ രണ്ടു പദംതന്നെ സ്പഷ്ടമായെങ്കിലും, അസ്പ
ഷ്ടമായെങ്കിലും, ഒരു വാക്യത്തിൽ അടങ്ങിയിരി
ക്കണം.

ഉ-ം. നീപോ; പൊ.

226. ആഖ്യ ആഖ്യാതം എന്നവ എന്തു

നാം ഏതിനെ കുറിച്ചു പറയുന്നുവൊ അതിനെ
അറിയിക്കുന്നതു ആഖ്യ; ആയതു ക്രിയയെ ഭ
രിക്കുന്ന പ്രഥമതന്നെ.

ഉ-ം. 'കേളൻ നല്ലവൻ', ഇതിൽ, 'കേളൻ' എന്നതു ആഖ്യ;

ആ ആഖ്യയെ കുറിച്ചു അറിയിക്കുന്ന നാമം താ
ൻ ക്രിയതാൻ, ആഖ്യാതം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/193&oldid=181428" എന്ന താളിൽനിന്ന് ശേഖരിച്ചത്