താൾ:CiXIV68c.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 165 —

201. പുനരൎത്ഥക്രിയകൾ എങ്ങിനെ ജനിക്കുന്നു?

ഒന്നാമതു ധാതുവിനോട 'ങ്ങു' പ്രത്യയം ചേൎക്കയാ
ൽ തന്നെ.*

ഉ-ം. 'മിൻ', 'ഞൾ' എന്നവയിൽനിന്നു 'മിനുങ്ങു'; 'ഞളുങ്ങു' എ
ന്നവ ഉണ്ടായി;

രണ്ടാമതു ധാതുവിൻ്റെ ആവൎത്തനത്താൽ അത്രെ.

ഉ-ം. 'വെൾ', 'ചുടു,' 'നുറു,' 'കിറു' എന്നവയിൽനിന്നു 'വെളുവെ
ളുക്കു'; 'ചുടുചുടുക്കു'; 'നുറു നുറുങ്ങു'; 'കിറു കിറുക്കു' എന്നവ ഉണ്ടായി.

202. നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ ഉണ്ടൊ?

അനേകം ഉണ്ടു; മിക്കതും ബലക്രിയകൾ തന്നെ.

i.) ഉകാരാന്തങ്ങളാൽ.

'ഒന്നു,' 'വമ്പു,' 'കല്ലു' എന്നവയിൽനിന്നു 'ഒന്നിക്കു,' 'വമ്പിക്കു,'
'കല്ലിക്കു' എന്നവയുണ്ടായി.

ii.) അമന്തങ്ങളാൽ.

'തേവാരം,' 'മധുരം,' 'പാരം' എന്നവയിൽനിന്നു 'തേവാരിക്കു,'
മധൃക്കു,, 'പാരിക്കു' എന്നവയുണ്ടായി.

iii.) അനന്തങ്ങളാൽ.

മദ്യപൻ എന്നതിൽനിന്നു 'മദ്യപിക്കു' എന്നതുണ്ടായി.

* ഇതിന്നും പിൻവരുന്ന ആറുചൊദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങ
ളിൽ ബലക്രിയകളുടെ സംഗതിയിൽ ഉദാഹരണങ്ങളിൽ കാണുന്നതു
ബലപ്രകൃതികൾ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/173&oldid=181408" എന്ന താളിൽനിന്ന് ശേഖരിച്ചത്