താൾ:CiXIV68c.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 159 —

196. ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യയം എങ്ങിനെ?

'മ' 'ത്തനം' എന്നവ തന്നെ.

ഉ-ം. അടിമ, ആണ്മ, (കൊന്മ കോയ്മ,) മലയായ്മ, (മലയാഴ്മ,)
കള്ളത്തനം മുതലായവ.

197. സംസ്കൃതതദ്ധിതപ്രത്യയങ്ങളിൽ മുഖ്യമായവ ഏവ?

i.) 'വൽ’, ‘മൽ';

ഗുണവാൻ, (പു.) ഗുണവതി (സ്ത്രീ), ഗുണവത്തു(ന,) ബുദ്ധിമാൻ,
ബുദ്ധിമതി, ബുദ്ധിമത്തു.

ii.) 'ശാലി';

ധൈൎയ്യശാലി (=ധൈൎയ്യവാൻ) അറിവുശാലി.

iii.) 'കാരൻ', 'കാരി', 'കാരം'.

ഉ-ം. പുരുഷകാരം, പുരുഷാരം, പൂജാരി, പണിക്കാരൻ, പ
ണക്കാരൻ, കുതിരക്കാരൻ, വേലക്കാരൻ, പണക്കാരത്തി മുതലാ
യവ.

iv.) 'ത്വം', 'ത', 'യം'.

ഉ-ം. പ്രഭുത്വം, ചങ്ങാതിത്വം, (ചങ്ങായിത്തം) ആണത്വം, ക്രൂ
രത, മൂഢത, ശൂരത, മൌഢ്യം മുതലായഭാവനാമങ്ങൾ തദ്ധിത
ങ്ങൾ അത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/167&oldid=181402" എന്ന താളിൽനിന്ന് ശേഖരിച്ചത്